beauty

ഈ കൊവിഡ് കാലത്ത് ചർമ്മ സംരക്ഷണത്തിനായി ബ്യൂട്ടിപാർലറിനെ ആശ്രയിക്കേണ്ടതില്ല. മനസു വച്ചാൽ വീട്ടിൽ നിന്ന് തന്നെ സൗന്ദര്യം സ്വന്തമാക്കാം. ഈ ടിപ്‌സ് ശ്രദ്ധിച്ചോളൂ...

ഫേസ്‌പാക്ക്

മുഖത്തിന് തിളക്കം നൽകാൻ ഏറ്റവും മികച്ച മാർഗം ഫേസ്പാക്കുകൾ മുഖത്തിന് നൽകുക എന്നതാണ്. ഒരു ടീസ്‌പൂൺ ഓറഞ്ച് നീര്, ഒരു ടീസ്‌പൂൺ കാരറ്റ് നീര്, കാൽ ടീസ്‌പൂൺ നാരങ്ങനീര്, ഒരു ടീസ്‌പൂൺ മാതളനാരങ്ങ, ഒരു ടീസ്‌പൂൺ വെള്ളരിക്കാ നീര്, ഒരു ടീസ്‌പൂൺ ഒലീവ് ഓയിൽ, ഒരു ടീസ്‌പൂൺ കട്ടത്തൈര് എന്നിവ കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. ഇരുപത് മിനിട്ടിനു ശേഷം ചെറുചൂടുവെള്ളത്തിലും പിന്നീട് തണുത്ത വെള്ളത്തിലും കഴുകി വെള്ളം ഒപ്പിയെടുക്കുക. മുഖത്തിന് ഫ്രഷ്‌നസ് ലഭിക്കുന്നതിനോടൊപ്പം ചർമ്മവും നന്നാവും. കൈകളിലെ ചർമ്മത്തിന് ചുളിവ് വീഴാതിരിക്കാൻ ഒലിവ് ഓയിലോ വെളിച്ചെണ്ണയോ പുരട്ടുന്നത് നല്ലതാണ്. കൈകളിൽ ഗ്ളിസറിനും പഞ്ചസാരയും ഇട്ട് അൽപസമയം ഉരച്ചതിന് ശേഷം കഴുകുന്നതും ഉത്തമം.

മുടി അഴക്

യോജിച്ച ഷാംപൂ ഉപയോഗിച്ച് മുടിയിലെ പൊടിയും അഴുക്കും കഴുകിക്കളയണം. പ്രൊട്ടക്‌ടീവ് സിറം പുറത്തുപോകുംമുമ്പ് ഉപയോഗിക്കാനും ശ്രദ്ധിക്കണം.

കാലുകൾക്ക് ദിവസവും രാവിലെയും വൈകിട്ടും പാദം വൃത്തിയാക്കി മോയിസ്ചറൈസർ പുരട്ടുക. പ്രത്യേകിച്ച് കാലിൽ വിണ്ടുകീറൽ ബാധിച്ചിട്ടുണ്ടെങ്കിൽ.

മേക്കപ്പ്

മിനിമൽ മേക്കപ്പാണ് ഇപ്പോഴത്തെ ഫാഷൻ. അതുകൊണ്ട് തന്നെ പുട്ടിയടിച്ച പോലുള്ള മേക്കപ്പുകൾ ഒഴിവാക്കുക. കണ്ണെഴുതാം, ലിപസ്റ്റിക് ഇടാം. ഇത്രയും മതിയാകും മികച്ച ലുക്കിന്