
വാഴപ്പഴം ശരീരം മാർദ്ദവമാക്കുകയും ചൂടിനെ തടുക്കുകയും ചെയ്യും. ദിവസവും രാവിലെ പഴം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. മലബന്ധം പ്രശ്‌നമായിട്ടുള്ളവർ രാത്രിയിൽ പഴം കഴിക്കണം. ചർമ്മം തിളങ്ങാനും സൗന്ദര്യം വർദ്ധിപ്പിക്കാനുമെല്ലാം വാഴപ്പഴത്തിന് കഴിയും. പഴത്തിൽ ഇരുമ്പിന്റെ അംശം കൂടുതലാണ്. അതിനാൽ ഇതു വിളർച്ചയുള്ളവർക്ക് ഔഷധമാണ്. ചൂടിനെ നിയന്ത്രിക്കാൻ വാഴപ്പഴത്തിന് കഴിവുള്ളതു പോലെ തന്നെ വാഴപ്പിണ്ടി നീരും ഉത്തമമാണ്.