
തുളസി ഒന്നാന്തരം മരുന്നാണ്. തുളസിയില മാത്രമല്ല അതിന്റെ പൂവും തണ്ടും വരെ നിരവധി രോഗങ്ങളെ ചെറുക്കാൻ ശേഷിയുള്ളതാണ്. പനി മാറുന്നതിന് തുളസിയിലയുടെ നീര് കഴിച്ചാൽ മതി. വെറും വയറ്റിൽ തുളസിയില ചവയ്‌ക്കുന്നത് ജലദോഷത്തിൽ നിന്നും ജലദോഷ പനിയിൽ നിന്നും രക്ഷനേടാൻ സഹായിക്കും. തൊണ്ട വേദനയുണ്ടാവമ്പോൾ തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം ഇളംചൂടിൽ വായിൽ കവിൾകൊണ്ടാൽ മതി. ആസ്‌ത്‌മ, ബ്രോങ്കൈറ്റിക്‌സ് രോഗികൾക്ക് ഇത് ഏറെ ഗുണകരമാണ്. തലവേദന മാറുന്നതിന് തുളസിയിലയും ചന്ദനവും പേസ്റ്റ് രൂപത്തിലാക്കി നെറ്റിയിൽ പുരട്ടുക. നേത്ര രോഗങ്ങൾ ചികിത്സിക്കാൻ കരിംതുളസിയില നല്ലതാണ്. കരിംതുളസിയുടെ നീര് ഒന്ന് രണ്ട് തുള്ളി കണ്ണിൽ ഉറ്റിക്കുന്നത് വേദന അകറ്റാൻ സഹായിക്കും. തുളസിയില ഉണക്കി പൊടിയാക്കിയതും കടുക് ഓയിലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് പല്ലിൽ തേയ്‌ക്കുകയോ അല്ലെങ്കിൽ ബ്രഷ് ചെയ്യുകയോ ചെയ്യുക. വായ്‌നാറ്റം അകറ്റാൻ സഹായിക്കും. ചർമ്മ രോഗങ്ങൾ അകറ്റാനും തുളസിനീര് ഉത്തമമാണ്. തേനും തുളസിയിലയുടെ നീരും മിക്‌സ് ചെയ്ത് കഴിച്ചാൽ മൂത്രത്തിൽ കല്ല് ഭേദമാകും.
കുറച്ച് തുളസിയില ദിവസവും കഴിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കും. തുളസിക്ക് രക്തം ശുദ്ധീകരിക്കാനും കഴിവുണ്ട്. ചർമത്തിനു തിളക്കം നൽകാനും രക്തജന്യ രോഗങ്ങൾ ഒഴിവാക്കാനും തുളസി നീര് സഹായിക്കും. മുഖക്കുരു അകറ്റാൻ മുഖക്കുരുവിനു മുകളിൽ തുളസി അരച്ചിടുന്നതും നല്ലതാണ്. ഹൃദയാരോഗ്യത്തിനും ബി. പി കുറയ്‌ക്കാനും തുളസിയില സഹായിക്കും. തുളസിനീര് പതിവായി കഴിച്ചാൽ ഓർമ്മശക്തി വർദ്ധിക്കും. തുളസി നീരും തുളസിക്കാപ്പിയും പതിവായി കഴിക്കുന്നത് ഹൃദയത്തെ ശക്തിപ്പെടുത്തുന്നു. രക്തത്തിലെ കൊളസ്‌ട്രോൾ കുറയ്‌ക്കുന്നു. തുളസിനീർ കണ്ണിൽ പുരട്ടുന്നത് നേത്രരോഗങ്ങൾ മാറ്റും. വിറ്റാമിൻ ' എ' യുടെ കുറവുമൂലമുണ്ടാകുന്ന നിശാന്ധത പരിഹരിക്കാൻ തുളസിനീർ കഴിക്കുകയും കണ്ണിലൊഴിക്കുകയും ചെയ്താൽ മതി. രണ്ടു തുള്ളി തുളസിനീർ രാത്രി കിടക്കാൻ നേരം കണ്ണിൽ ഒഴിക്കുന്നതു മൂലം കൺജക്റ്റിവിറ്റി പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയും.