eee

വീട്ടിൽ പഴങ്ങളുണ്ടെങ്കിൽ ഒന്നാന്തരം സൗന്ദര്യസംരക്ഷണമാർഗമായി. ഓറഞ്ച് നീരും ഓറഞ്ച് തൊലിയും ഫേസ് മാസ്‌കായി സാധാരണ ഉപയോഗിക്കാറുണ്ട്. ഇതിന്റെ കൂടെ അൽപം തേൻ ചേർത്താൽ നല്ലൊന്നാന്തരം സൗന്ദര്യലേപനമാകും. ഓറഞ്ചിന് പുറമെ ഏത് ഫലവർഗങ്ങൾ കൊണ്ടും ഇത്തരം ഫേസ് മാസ്‌കുണ്ടാക്കാം. മുഖത്തെ കരുവാളിപ്പ് അകറ്റി മുഖത്തിന് സ്വാഭാവിക നിറം നൽകാൻ ഈ മാസ്‌ക്ക് ഏറെ സഹായിക്കുമെന്നത് നൂറുശതമാനം ഉറപ്പ്.