remya

സിനിമയിലെ ചെറിയ റോളുകൾ കൊണ്ടുതന്നെ പ്രേക്ഷക മനസുകളിൽ ഇടം പിടിച്ച താരമാണ് രമ്യാ പണിക്കർ. മോഡലിംഗ്, അവതാരക, നൃത്തം തുടങ്ങിയ മേഖലകളിൽ സജീവമാണ് താരം. വളരെ കുറച്ച് സിനിമകളിൽ മാത്രം അഭിനയിച്ച് പ്രേക്ഷക മനസിൽ ഇടം നേടുക എന്നത് ചെറിയ കാര്യമല്ല. ഒമർ ലുലു സംവിധാനം ചെയ്ത് യുവ താരനിര അണിനിരന്ന ചങ്ക്‌സ് എന്ന സിനിമയിലെ ജോളി മിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് രമ്യ ശ്രദ്ധ നേടിയത്. ഒരേ മുഖം എന്ന ചിത്രത്തിലൂടെയാണ് രമ്യ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. എന്നാൽ പ്രേക്ഷകർ താരത്തെ തിരിച്ചറിഞ്ഞ് തുടങ്ങിയത് ചങ്ക്‌സിലൂടെയാണ്. സിനിമ വൻ വിജയമായതോടെ താരത്തിന് നിരവധി ആരാധകരും ഉണ്ടായി. അതിന് ശേഷം ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ രമ്യ തന്റെ പുതിയ ഫോട്ടോഷൂട്ട് ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ്. സ്വിം സ്യൂട്ട് ധരിച്ചു കൊണ്ടാണ് താരം ഫോട്ടോഷൂട്ടിൽ തിളങ്ങിയിരിക്കുന്നത്.