
നടൻ, ഗാന രചയിതാവ്, ഗായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംവിധായകൻ എന്നീമേഖലകളിലെല്ലാംകഴിവ്തെളിയിച്ച തമിഴകത്തിന്റെബ്രൂസ് ലീധനുഷിന്റേത്പരിമിതികളെമറികടന്നപോരാട്ടത്തിന്റെ വിജയകഥയാണ്....
തമിഴ് സിനിമയിൽ മാറ്റി നിറുത്താൻ പറ്റാത്തതും ഇന്ത്യൻ ചലച്ചിത്രലോകം  ഉറ്റുനോക്കുന്നതുമായ ബഹുമുഖ പ്രതിഭയാണ് നടൻ ധനുഷ്. ഗാന രചയിതാവ്, ഗായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംവിധായകൻ എന്നീമേഖലകളിലെല്ലാം ധനുഷ് തന്റെ കഴിവ് തെളിയിച്ചു.സംവിധായകൻ കസ്തൂരി രാജയുടെ മകൻ, സംവിധായകൻ സെൽവരാഘവന്റെ അനുജൻ, സൂപ്പർസ്റ്റാർ രജനികാന്തിന്റെ മരുമകൻ തുടങ്ങിയ വിലാസങ്ങളെയെല്ലാം മറികടന്നു തന്റേതായ സിംഹാസനം കണ്ടെത്തിയ താരമാണ് ധനുഷ്.
'പെൻസിലുപോലെ നീണ്ടു മെലിഞ്ഞ ശരീരം.കറുത്ത നിറം. തെന്നിന്ത്യയിലെ സുന്ദരൻമാർക്കിടയിലേക്ക് ധനുഷ് ഇറങ്ങി വരുമ്പോൾനേരിട്ടിരുന്ന പ്രതിസന്ധികളെ കാറ്റിൽ പറത്തിയത് അദ്ദേഹത്തിന്റെ അഭിനയത്തോടുള്ള അഭിനിവേശവും,അടങ്ങാത്ത ആഗ്രഹങ്ങളുമാണ്.
പതിനാറാം വയസിൽ അച്ഛൻ കസ്തുരി രാജയുടെ സംവിധാനത്തിൽ സഹോദരൻ സെൽവരാഘവന്റെ തിരക്കഥയിൽ ജനിച്ച 'തുള്ളുവതോ ഇളമൈ' എന്ന ചിത്രത്തിലൂടെ ധനുഷ് വെള്ളിത്തിരയിൽ എത്തി. ടീനേജ് പയ്യന്റെ എല്ലാവിധ കുരുത്തക്കേടുകളുമുള്ള കഥാപാത്രമായാണ് ധനുഷ് എത്തിയത്. സിനിമ സൂപ്പർ ഹിറ്റായി.തമിഴ് സിനിമ അന്നുവരെ കാണാത്ത ടീനേജ് പയ്യന്റെ ലൈംഗിക തൃഷ്ണ,നിയന്ത്രണമില്ലാത്ത ജീവിത രീതി,കാമുകിയുമായുള്ള അതിരു കടന്ന പ്രണയ ചാപല്യങ്ങൾ തുടങ്ങിയ സ്വഭാവങ്ങളുമായിയെത്തിയ ആ കഥാപാത്രത്തിൽ ധനുഷ് തിളങ്ങി.അവിടെ തുടങ്ങിയ ധനുഷിന്റെ സിനിമയാത്ര വിലയിരുത്തുകയാണെങ്കിൽ മനസിലാവും താരത്തിന്റെ അഭിനയ കരുത്ത്.

രണ്ടാമത്തെ ചിത്രം കാതൽ കൊണ്ടേൻ വിജയിച്ചപ്പോൾ ധനുഷ് തമിഴ് സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.സെൽവരാഘവൻ തന്നെയാണ് ധനുഷിന്വേണ്ടി രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്തത്. ഈ ചിത്രത്തിലെ വിനോദ് എന്ന കഥാപാത്രം അതുവരെ തമിഴ് സിനിമ കണ്ട നായകന്മാരിൽ നിന്ന് വ്യത്യസ്തനായി നിന്നു.വീട്ടുകാരാൽ പുറന്തള്ളപ്പെട്ട യുവാവിന്റെ അപകർഷതാബോധത്താൽ ഉണ്ടാകുന്ന മനസിന്റെ വിങ്ങലുകളെയും നിസഹായമായ ദാരിദ്ര്യത്തെയും ധനുഷ് തന്റെ അഭിനയ മികവുകൊണ്ട് കൈയടിനേടി.തുടർന്ന് പുതുപ്പേട്ടൈ,പൊല്ലാതവൻ,യാരടി നീമോഹിനി, പഠിക്കാത്തവൻ, ആടുകളം, 3, രാഞ്ചന (ഹിന്ദി), മരിയാൻ,വേലൈയില്ലാ പട്ടതാരി, വടചെന്നൈ, അസുരൻ, തുടങ്ങിയചിത്രങ്ങളിലെല്ലാം തന്റെ അഭിനയ മികവിനാൽ ധനുഷ് വിസ്മയിപ്പിച്ചു.സ്കൂൾ പഠനകാലത്ത് താനൊരു മികച്ച ഷെഫ് ആവുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ധനുഷ് ഇന്ന് ഇന്ത്യൻ സിനിമ ഉറ്റുനോക്കുന്ന ബഹുമുഖ പ്രതിഭയാണ്. 
ബലഹീനതകളെ ബലമാക്കിമാറ്റിയ കലാകാരൻ
ആദ്യ കാലത്ത്  തനിക്ക് കിട്ടുന്ന കഥാപാത്രങ്ങൾക്ക് അനുസരിച്ച് ശരീരത്തെ മെരുക്കിയെടുക്കാൻ ധനുഷിന് കഴിഞ്ഞിരുന്നില്ല. 'പുതുപ്പേട്ടൈ" എന്ന തമിഴ് ചിത്രത്തിലെ ധനുഷിന്റെ ദാദാ കാരക്ടർ പ്രതീക്ഷിച്ച രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല.അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ പരിഹാസത്തിനും അവഹേളനത്തിനും ധനുഷ് ഇരയായിട്ടുണ്ട്. അതുകൊണ്ട് തന്നെ ധനുഷ് അക്കാലത്ത് തിരഞ്ഞെടുത്ത കഥാപാത്രങ്ങൾ തന്റെ ശരീര പ്രകൃതിയ്ക്ക്നുസരിച്ചിട്ടുള്ളതായിരുന്നു.തന്റെ ബലഹീനതയെ ബലമാക്കി മാറ്റി അഭിനയിക്കാൻ തുടങ്ങി.

മീശയെടുത്താൽ സ്കൂൾ വിദ്യാർത്ഥി മീശയും താടിയും വച്ചാൽ റൗഡി, ലുങ്കിയും ടീഷർട്ടുമിട്ടാൽ നാട്ടിൻപുറത്തുകാരൻ, 'മരിയാൻ" എന്ന പടത്തിൽ സുഡാൻ തീവ്രവാദികളാൽ പിടിക്കപ്പെട്ട മുക്കുവൻ, റൗഡികളുടെപേടി സ്വപ്നമായി മാറുന്ന യുവാവായി 'പൊല്ലാതവ'നിൻ, 'വടചെന്നൈ എന്ന ചിത്രത്തിൽ ദ്രോഹത്തിനും വിശ്വാസത്തിനുമുള്ള വ്യത്യാസം ചൂണ്ടിക്കാട്ടുന്ന 'അൻപു", അസുരനിൽ മൂത്തമകനുവേണ്ടിപോരാടുന്ന മദ്ധ്യവയസ്കനായ അച്ഛൻ വെല്ലുവിളികൾ നിറഞ്ഞ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി ധനുഷ്.
സംഭാഷണത്തിലും കോമഡിയിലുംകൈയടി
സീരിയസ് കഥാപാത്രങ്ങളിൽ എത്രമാത്രം ആത്മാർത്ഥമായി  അഭിനയം കാഴ്ച വയ്ക്കുന്നുവോ അത്രമാത്രം തന്നെകോമഡി,സെന്റിമെന്റ്സ്,റൊമാന്റിക് തുടങ്ങി ഏത് ശൈലിയിലാണെങ്കിലും ധനുഷ് തകർത്തഭിനയിച്ചു പ്രേക്ഷകരെ വിസ്മയിപ്പിക്കാറുണ്ട്.സമൂഹത്തിന്റെ താഴേക്കിടയിലുള്ള കുടുംബനാഥനായാലുംമേലെക്കിടയിലുള്ള കുടുംബത്തിലുള്ള യുവാവായാലും ധനുഷ് ഗംഭീരമാക്കും.
പെർഫോർമറോ  എന്റർടെയ്നറോ
പണം സമ്പാദിക്കുന്നതിനുവേണ്ടി മാത്രം അഭിനയ രംഗത്ത് തുടരുന്ന നടനല്ല ധനുഷ്. തമിഴിലെ മുൻനിര നായകന്മാർ എന്റർടെയ്ൻമെന്റ് തിരഞ്ഞെടുക്കുമ്പോൾ ധനുഷ് അഭിനയ സാധ്യതയേറെയുള്ള കഥാപാത്രങ്ങളും എന്റർടെയ്നറായ കഥാപാത്രവും  തിരഞ്ഞെടുക്കും.ഇഷ്ടകഥാപാത്രത്തിനുവേണ്ടി പ്രതിഫലത്തിന്റെ കാര്യത്തിൽപ്പോലും വിട്ടുവീഴ്ച ചെയ്യാൻ  മടിക്കാറില്ല.

നിർമ്മാതാവ്, സംവിധായകൻ
3, എതിർനീച്ചൽ, കാക്കിച്ചട്ടൈ, നാനും റൗഡിതാൻ,വേലൈയില്ലാ പട്ടതാരി, അമ്മാക്കണക്ക്, പ.പാണ്ടി, കാലാ, വടചെന്നൈ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിയാണ് ധനുഷ്.  ആദ്യമായി നിർമ്മിച്ച് അഭിനയിച്ച ചിത്രം 3 ആയിരുന്നു.ഒപ്പം ആ ചിത്രത്തിന്റെ ഗാനരചയിതാവായും ഗായകനായുംധനുഷ് തിളങ്ങി. ധനുഷ് സ്വന്തമായി എഴുതി പാടിയ 'വൈ ദിസ് കൊലവരി ' എന്ന പാട്ട്ലോകം മുഴുവൻ വൈറലായി.  28ാം വയസിൽ ആടുകളം എന്ന ചിത്രത്തിലെ അഭിനയത്തിന്ദേശീയ അവാർഡും തേടിയെത്തി.
സഹനടന്മാരിലെ ശ്രദ്ധ
തന്റെ കൂടെ '3"എന്ന ചിത്രത്തിൽ ചെറിയവേഷത്തിൽ എത്തിയ ശിവ കാർത്തികേയനെ നായകനാക്കി എതിർ നീച്ചൽ,കാക്കിച്ചട്ടൈ എന്നീ സിനിമകൾ ധനുഷ് നിർമ്മിച്ചു.വിജയ്സേതുപതി നായകനായി എത്തിയ നാനും റൗഡിതാൻ എന്ന ചിത്രവും  നിർമ്മിച്ചു.അടുത്ത തലമുറയിലെ നടൻമാരെ പ്രോത്സാഹിപ്പിക്കുന്ന  നടനാണ് ധനുഷ്. ഭാര്യ പിതാവും സൂപ്പർ സ്റ്റാറുമായ രജനീകാന്തിനെ  നായകനാക്കി 'കാലാ' എന്ന ചിത്രം നിർമ്മിച്ച് രജനിയിൽ പ്രീതിക്ക് പാത്രമായി. പ.പാണ്ടി എന്ന ചിത്രം സംവിധാനം ചെയ്ത് ധനുഷ് സംവിധായകന്റെ കുപ്പായവുമണിഞ്ഞു.

ബഹുഭാഷാ പ്രവേശനം
തമിഴിൽ തിരക്കുള്ള സമയത്തു തന്നെയായിരുന്നു ധനുഷിന്റെബോളിവുഡ് അരങ്ങേറ്റം.ആനന്ദ്.എൽറേ സംവിധാനം ചെയ്ത രാഞ്ചന എന്ന ചിത്രം ബോളിവുഡിൽ നല്ലൊരു സ്ഥാനം നേടികൊടുത്തു. തുടർന്ന് അമിതാഭ് ബച്ചന്റെ കൂടെ ഷമിതാഭ് എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നിട്ഹോളിവുഡിലും എത്തി.ഫ്രഞ്ച് ചിത്രമായ 'ദി എക്സ്ട്രാ ഓർഡിനറി ജേർണി ഒഫ് ദി ഫാഖിർ' എന്ന ചിത്രത്തിലൂടെഹോളിവുഡിൽ കാൽപതിപ്പിച്ചു. മലയാളത്തിൽ ദിലീപ് മമ്മൂട്ടി ചിത്രം കമ്മത്ത് ആൻഡ് കമ്മത്ത് എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ ധനുഷ് പ്രത്യക്ഷപ്പെട്ടു. ഒപ്പംടോവിനോ ചിത്രം തരംഗത്തിന്റെ നിർമ്മാണ പങ്കാളിയായി.
പുതിയ സിനിമകൾ
കാർത്തിക് സുബ്ബുരാജ്ചിത്രം ജഗമേ തന്തിരം,  മാരി സെൽവരാജ്ചിത്രം കർണ്ണൻ എന്നിവയാണ് റിലീസിന് ഒരുങ്ങുന്നത്. ബോളിവുഡിലെ അട്രഗി റെ എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്.വെട്രിമാരൻ ചിത്രം കാതൽകൊണ്ടേൻ,പുതുപ്പേട്ടൈ, മയക്കം എന്നീ ചിത്രങ്ങളും ധനുഷിന്റേതായി പുറത്തു വരുന്നുണ്ട്. തന്റെ ജീവിതത്തിൽനേട്ടങ്ങൾ കൊയ്യാൻ ആഗ്രഹിക്കുന്നവർക്ക് ധനുഷ്  നൽകുന്ന ഉപദേശംഇങ്ങനെ. 'നിന്റെ കഴിവുകളിൽ നീ വിശ്വാസം പുലർത്തൂ, ലക്ഷ്യം കൈവരിക്കുമെന്ന വിശ്വാസത്തോടെ അതിനായി കഠിനാധ്വാനം ചെയ്യൂ, ചുറ്റുമുള്ളവരുടെ അവഹേളനങ്ങളെ ചെവി കൊള്ളാതെ തന്റെ ബലഹീനതകൾ അറിഞ്ഞ് അതിനെ ബലമാക്കി മാറ്റാൻ ശ്രമിക്കൂ. വിജയം സുനിശ്ചിതം".

കുടുംബം
ഭാര്യ ഐശ്വര്യ. മക്കൾ യാത്രാരാജ, ഖിഗ രാജ.സിനിമയിൽ നിന്നു കിട്ടുന്നതെല്ലാം സിനിമയിലേക്ക് തന്നെ ചെലവഴിക്കുന്ന പ്രകൃതമാണ് ധനുഷിന്റേത്.ദേശീയ അവാർഡ്,സംസ്ഥാന അവാർഡ് തുടങ്ങി പല അവാർഡുകളും വാങ്ങിക്കൂട്ടിയ ധനുഷ് തന്റെ ബ്ലോക്ക് ബസ്റ്റർ സിനിമ ജീവിതത്തിന്റെ ജൈത്രയാത്രയിലാണ്.