k-s-sabarinath

കാരാട്ട് ഫൈസലിനെ കസ്‌റ്റംസ് കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ശബരിനാഥ് എം.എൽ.എ. ചിലരുടെ നെഞ്ചിടിപ്പ് കൂടും എന്ന് മുഖ്യമന്ത്രി പലവട്ടം ആവർത്തിച്ചു പറഞ്ഞത് ഈ അവസരത്തിൽ ഓർക്കുന്നുവെന്നാണ് ശബരിയുടെ ഫേസ്ബുക്ക് കുറിപ്പ്. കാരാട്ട് ഫൈസലിന്റെ ബന്ധുവും എം.എൽ.എയുമായ കാരാട്ട് റസാഖിനൊപ്പമുളള കോടിയേരി ബാലകൃഷ്‌ണന്റെ ആഢംബര കാർ യാത്രയുടെ ചിത്രത്തിനൊപ്പമാണ് ശബരിയുടെ കുറിപ്പ്.

ചിലരുടെ നെഞ്ചിടിപ്പ് കൂടും എന്ന് മുഖ്യമന്ത്രി പലവട്ടം ആവർത്തിച്ചു പറഞ്ഞത് ഈ അവസരത്തിൽ ഓർക്കുന്നു.

Posted by Sabarinadhan K S on Wednesday, September 30, 2020