
സംയുക്ത മേനോനെ കേന്ദ്രകഥാപാത്രമാക്കി വി .കെ പ്രകാശ് സംവിധാനം ചെയ്യുന്ന എരിഡ എന്ന ചിത്രത്തിന്റെ ചിത്രീകരണം ബംഗ്ളൂരുവിൽ ആരംഭിച്ചു. നാസർ ,കിഷോർ , ധർമജൻ ബോൾഗാട്ടി,ഹരീഷ് പേരടി,ഹരീഷ് രാജ് എന്നിവരാണ് മറ്റു താരങ്ങൾ.എരിഡ എന്നത് ഗ്രീക്ക പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തിൽ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ത്രില്ലർ ചിത്രമാണിത്.അരോമ സിനിമാസ്,ഗുഡ് കമ്പനി എന്നിവയുടെ ബാനറിൽ അജി മേടയിൽ,അരോമ ബാബു എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥൻ നിർവഹിക്കുന്നു.വെെ .വി രാജേഷ് തിരക്കഥയും സംഭാഷണവും എഴുതുന്നു.