
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വരുമാനവും ചെലവും തമ്മിലെ അന്തരമായ ധനക്കമ്മി ഏപ്രിൽ-ആഗസ്‌റ്റിൽ നടപ്പുവർഷത്തെ ബഡ്‌ജറ്റിൽ ലക്ഷ്യമിട്ടതിന്റെ 109.3 ശതമാനം കവിഞ്ഞു. 8.70 ലക്ഷം കോടി രൂപയാണ് ധനക്കമ്മി. മുൻവർഷത്തെ സമാനകാലയളവിൽ ഇത് ബഡ്‌ജറ്റ് വിലിരുത്തലിന്റെ 78.7 ശതമാനം മാത്രമായിരുന്നു.
ജി.ഡി.പിയുടെ 3.5 ശതമാനം അഥവാ 7.96 ലക്ഷം കോടി രൂപയായി നടപ്പുവർഷം (2020-21) ധനക്കമ്മി നിയന്ത്രിക്കുകയാണ് ബഡ്‌ജറ്റിലെ ലക്ഷ്യം.
കേന്ദ്രത്തിന്റെ
വരവും ചെലവും
വരുമാനം
 2020-21ലേക്കായി ബഡ്‌ജറ്റിലെ ലക്ഷ്യം : ₹22.46 ലക്ഷം കോടി
 ഏപ്രിൽ-ആഗസ്‌റ്റിൽ ലഭിച്ചത് : ₹3.77 ലക്ഷം കോടി
 ബഡ്‌ജറ്റ് ലക്ഷ്യത്തിന്റെ 16.8%
ചെലവ്
 2020-21ലെ ലക്ഷ്യം : ₹30.42 ലക്ഷം കോടി
 ഏപ്രിൽ-ആഗസ്‌റ്റിൽ ചെലവിട്ടത് : ₹12.48 ലക്ഷം കോടി
 ബഡ്‌ജറ്റ് ലക്ഷ്യത്തിന്റെ 41%
ധനക്കമ്മി
 2020-21ലെ ബഡ്‌ജറ്റ് ലക്ഷ്യം : ₹7.96 ലക്ഷം കോടി
 ഏപ്രിൽ-ആഗസ്‌റ്റിൽ : ₹8.71 ലക്ഷം കോടി
 അതായത്; 109.3 ശതമാനം