ee

നി​ല​യ്‌ക്കാ​ത്ത​ ​ മ​ധു​ര​രാ​ഗ​മാ​ണ് ​ എ​സ്.​പി.​ ബാ​ല​സു​ബ്ര​ഹ്മ​ണ്യം.​ ​ലോ​ക​മെ​ങ്ങുമുള്ള ​ ​ആ​രാ​ധ​ക​ർ​ ​ സ്വ​പ്‌നം​ ​ക​ണ്ട​തും​ ​ ​പ്ര​ണ​യി​ച്ച​തും ഹൃദയമലിയിക്കുന്ന​ ​ ആ ​ ​പാ​ട്ടി​ന്റെ​ മാ​ന്ത്രി​ക​തയെ​യാ​ണ്. നിറയെ കുസൃതികളുള്ള, പരിചയപ്പെടുന്നവരിൽ എല്ലാം സ്‌നേഹത്തിന്റെ നറുനിലാവ് പൊഴിക്കുന്ന പ്രിയഗായകനെകുറിച്ചുള്ള മധുരമുള്ള ഓർമ്മകൾ...

എ​സ്.​ ​ജാ​ന​കി​ ​പാ​ടാ​നാ​യി​ ​റെ​ക്കോ​ഡിം​ഗ് ​സ്റ്റു​ഡി​യോ​വി​ൽ​ ​എ​ത്തു​മ്പോ​ൾ​ ​കൈയി​ലൊ​രു​ ​ചെ​റി​യൊ​രു​ ​ബു​ക്കും​ ​ഒ​രു​ ​തൂ​വാ​ല​യും​ ​ഉ​ണ്ടാ​കും.​ ​പാ​ട്ട് ​എ​ഴു​തി​ ​വ​യ്ക്കാ​നാ​ണ് ​ബു​ക്ക്.​ ​തൂ​വാ​ല​ ​വെ​റു​തെ​ ​കൈ​യി​ൽ​ ​പി​ടി​ച്ചി​രി​ക്കും.​ ​അ​തി​ലൊ​രു​ ​കൗ​തു​കം​ ​തോ​ന്നി​യി​ട്ട് ​ഒ​രി​ക്ക​ൽ​ ​എ​സ്.​ബി.​ ​ബാ​ല​സു​ബ്ര​ഹ്മ​ണ്യം​ ​റെ​ക്കോ​ഡിം​ഗ് ​സ​മ​യ​ത്ത് ​ആ​ ​തൂ​വാ​ല​ ​ത​ട്ടി​യെ​ടു​ത്തു.​ ​ജാ​ന​കി​ക്ക് ​ദേ​ഷ്യം​ ​വ​ന്നു.​ ​അ​പ്പു​റ​ത്തെ​ ​മു​റി​യി​ൽ​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​ഇ​ള​യ​രാ​ജ​യോ​ട് ​തൂ​വാ​ല​ക്കാ​ര്യം​ ​പ​റ​യാ​തെ​ ​ജാ​ന​കി​ ​പ​രാ​തി​പ്പെ​ട്ട​തി​ങ്ങ​നെ.
'​'​ഇ​ന്ത​ ​സു​പ്പ​മ​ണ്യ​ൻ​ ​(​അ​ങ്ങ​നെ​യാ​ണ് ​ചി​ല​പ്പോ​ൾ​ ​ജാ​ന​കി​ ​എ​സ്.​പി.​ബി​യെ​ ​വി​ളി​ക്കാ​റ്)​​​ ​റൊ​മ്പ​ ​റൊ​മ്പ​ ​കിണ്ടൽ​ ​പ​ൺ​റാ​ർ.​ ​നാ​ന് ​ന​ല്ലാ​ ​പാ​ട്രത് ​അ​വ​നുക്ക് ​പി​ടി​ക്ക​ല​യേ...​ ​അ​തി​നാ​ല് ​താ​ ​ഇ​തെ​ല്ലാം​ ​പ​ൺ​റത്""​ ​എ​ന്തു​ ​ചെ​യ്തു​വെ​ന്ന് ​ഇ​ള​യ​രാ​ജ​ ​ചോ​ദി​ക്കും.​ ​കൈയി​ലി​രു​ന്ന​ ​തൂ​വാ​ല​ ​എ​ടു​ത്ത​താ​ണ് ​പ്ര​ശ്ന​മെ​ന്ന് ​എ​ങ്ങ​നെ​ ​പ​റ​യും​?​​​ ​പാ​ടാ​ൻ​ ​സ​മ്മ​തി​ക്കു​ന്നി​ല്ല​ ​എ​ന്നു​ ജാനകി ​പ​റ​യും.​ ​ഉ​ട​നെ​ ​ഇ​ള​യ​രാ​ജ​യു​ടെ​ ​ശാ​സ​ന​ ​എ​ത്തും​:​ ​'​'​ടേ​യ് ​ബാ​ലു...​എ​ന്നാ​ടാ​ ​റെ​ക്കാ​ഡിം​ഗ് ​മു​ടി​യെ​ട്ടെ​ടാ...​"" ​ഉ​ട​നെ​ ​എ​സ്.​ബി.​പി​യു​ടെ​ ​മ​റു​പ​ടി​ ​'​'​നാ​ൻ​ ​ഒ​ന്നു​മേ​ ​ശെ​യ്യ​ല​ടാ​ ​ഇ​ന്ത​ ​അ​മ്മ​ ​എ​തു​ക്ക് ​ശൊ​ൽ​റാ​ന്നെ​ ​തെ​രി​യി​ല്ലേ...""​ ​രാ​ജ​ ​ചെ​റു​താ​യൊ​ന്നു​ ​ചൂ​ടാ​കും.​ ​എ​സ്.​ജാ​ന​കി​യെ​ ​ആ​ശ്വ​സി​പ്പി​ക്കും​ ​ഇ​ത്ത​വ​ണ​ത്തേ​ക്ക് ​ക്ഷ​മി​ക്ക​ണം​ ​എ​ന്നു​ ​പ​റ​യും.

eeee

പി​ന്നീ​ട് ​ ​ഇ​ത് ​ആ​വ​ർ​ത്തി​ക്കുമ്പോ​ൾ​ ​കൈയി​ൽ​ ​കി​ട്ടി​യ​ത് ​എ​ടു​ത്ത് ​അ​ടി​ക്കാ​നാ​യി​ ​ജാ​ന​കി​ ​ഓ​ങ്ങും.​ ​എ​സ്.​പി.​ബി​ ​റെ​ക്കാ​ഡിം​ഗ് ​റൂ​മി​ലൂ​ടെ​ ​ഓ​ടും.​ ​ഒ​രു​നാ​ൾ​ ​ജാ​ന​കി​ക്ക് ​വ​ല്ലാ​തെ​ ​കോ​പം​ ​വ​ന്നു.​ ​'​'​നാ​ൻ​ ​പാ​ട​ലേ​""​ ​(​ഞാ​ൻ​ ​പാ​ടു​ന്നി​ല്ല​)​​​ ​എ​ന്നു​ ​പ​റ​ഞ്ഞ് ​പു​റ​ത്തേ​ക്കു​ ​പോ​യി​ ​കാ​റി​ൽ​ ​ക​യ​റി​യി​രു​ന്നു. ​ക​ളി​ ​കാ​ര്യ​മാ​യോ​ ​എ​ന്ന് ​ഇ​ള​യ​രാ​ജ​ ​പേ​ടി​ച്ചു​ ​'​'​ ​എ​ന്ന​ടാ​ ​ഇ​ത് ​റെ​ക്കാ​ഡിം​ഗി​ന് ​വ​ന്ത് ​ചി​ന്ന​പ്പ​യ്യ​ൻ​ ​മാ​തി​രി​ ​പെ​രി​യ​വ​ങ്ക​ളോ​ടെ...​പോ​യി​ ​കൂ​പ്പി​ട്ട് ​വാ​ ​അ​മ്മാ​വെ..."" ​ ​ബാ​ല​ ​പു​റ​ത്തേ​ക്കി​റ​ങ്ങി.​ ​ജാ​ന​കി​ ​കാ​റി​ലി​രി​ക്കു​ന്നു.​ ​ജാ​ന​കി​ ​ഇ​രി​ക്കു​ന്ന​ ​വ​ശ​ത്ത് ​എ​ത്തി. ​എ​സ്.​ബി.​പി​യെ​ ​ക​ണ്ട​തും​ ​ജാനകി ത​ല​വെ​ട്ടി​ച്ച് ​അ​പ്പു​റ​ത്തെ​ ​വ​ശ​ത്തി​രു​ന്നു.​ ​അപ്പോൾ ​എ​സ്.​പി.​ബി ക​റ​ങ്ങി​ ​കാറിന്റെ അ​പ്പു​റ​ത്തെത്തി.​ ​എന്നിട്ടും പി​ണ​ക്കം​ ​മാ​റു​ന്നി​ല്ല.​ ​ഒ​ടു​വി​ൽ​ ​കാ​റി​ലെ​ ​വി​ൻ​ഡോ​ ​ഗ്ലാ​സ് ​ത​ട്ടി​യി​ട്ട് ​പോ​ക്ക​റ്റി​ൽ​ ​നി​ന്നും​ ​ഒ​രു​ ​പേ​പ്പ​റെ​ടു​ത്തു​ ​നീ​ട്ടി​ ​'​'ആ​ട്ടോ​ഗ്രാ​ഫ് ​ത​രീ​ങ്ക​ളാ...​""​ ​ജാ​ന​കി​ ​ചി​രി​ച്ചു​പോ​യി.​ ​'​'​നീ​ ​ഇ​ന്ത​ ​മാ​തി​രി​യെ​ല്ലാം​ ​പ​ണ്ണീ​നാ​ ​ഞാ​ൻ​ ​പാ​ട്ട് ​പാ​ട​ ​വ​ര​ ​മാ​ട്ടേ...​""​എ​ന്ന​ ​മു​ന്ന​റി​പ്പോ​ടെ​ ​വീ​ണ്ടും​ ​സ്റ്റു​ഡി​യോ​ക്കു​ള്ളി​ലേ​ക്ക്.ചി​രി​ക്കും,​​​ ​ചി​രി​പ്പി​ക്കും.​ ​ആ​ർ​ക്കും​ ​ദ്റോ​ഹം​ ​വ​രു​ത്താ​തെ​ ​എല്ലാവരും സ​ന്തോ​ഷി​ക്ക​ണം.​ ​അ​താ​യി​രു​ന്നു ​എ​സ്.​പി.​ബി​ ​ എ​ന്ന​ ​എ​സ്.​പി.​ബാ​ല​സു​ബ്ര​ഹ്മ​ണ്യം.​ ​സം​ഗീ​ത​ത്തി​ലെ​ ​ഏ​ഴു​ ​സ്വ​ര​ങ്ങ​ൾ​ ​എ​സ്.​പി.​ബി​ ​എ​ന്ന​ ​മൂ​ന്ന​ക്ഷ​ര​ങ്ങ​ളി​ലേ​ക്ക് ​കു​ടി​യി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​അ​തു​കൊ​ണ്ടാ​യി​രി​ക്ക​ണം​ ​ശാ​സ്ത്രീ​യ​മാ​യി​ ​സം​ഗീ​തം​ ​പ​ഠി​ക്കാ​ത്ത​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പാ​ട്ടു​ക​ൾ​ ​ഇ​ത്ര​മേ​ൽ​ ​ഒ​ഴു​കി​ ​പ​ര​ന്ന​ത്. പി​ന്ന​ണി​ ​ഗാ​യ​ക​നാ​കു​ന്നതിന് ​മു​മ്പ് ​എ​സ്.​പി.​ബാ​ല​സു​ബ്ര​ഹ്മ​ണ്യം​ ​നെ​ല്ലൂ​രി​ൽ​ ​ന​ട​ന്ന​ ​ഒ​രു​ ​പാ​ട്ടു​ ​മ​ത്സ​ര​ത്തി​ൽ​ ​വി​ജ​യി​ച്ചു.​ ​അ​ന്നേ​ ​പ്ര​ശ​സ്ത​ ​ഗാ​യി​കയായി​രു​ന്ന​ ​എ​സ്.​ജാ​ന​കി​യാ​ണ് ​സ​മ്മാ​നം​ ​ന​ൽ​കാ​നെ​ത്തി​യ​ത്.'​എ​ടാ​ ​ചെ​റു​ക്കാ​ ​നീ​ ​വ​ലി​യ​ ​ആ​ളാ​കും​"​ ​എ​ന്ന് ​എ​സ്.​ജാ​ന​കി​ ​എ​സ്.​പി.​ബി​യോ​ടു​ ​പ​റ​ഞ്ഞു.​ ​എ​ല്ലാ​ ​വേ​ദി​യി​ലും​ ​എ​സ്.​പി.​ബി​ ​ജാ​ന​കി​യെ​ ​പ​റ്റി​ ​പ​റ​യും.​ ​'​'​ഞ​ങ്ങ​ൾ​ ​മ​ത്സ​രി​ച്ച് ​പാ​ടി.​ ​എ​ന്റെ​ ​സം​ഗീ​ത​ത്തി​ൽ​ ​അ​വ​നും​ ​അ​വ​ന്റെ​ ​സം​ഗീ​ത​ത്തി​ൽ​ ​ഞാ​നും​ ​പാ​ടി.​ ​ഞാ​ൻ​ ​അ​വ​നാ​യി​ ​ഒ​ന്നും​ ​ചെ​യ്തി​ല്ല.​ ​അ​വ​ന്റെ​ ​ക​ഴി​വ് ​കൊ​ണ്ട് ​ഇ​വി​ടെ​വ​രെ​യെ​ത്തി.​ ​അ​വ​സാ​ന​മാ​യി​ ​അ​വ​ൻ​ ​പാ​ടി​യ​തും​ ​ഞ​ങ്ങ​ൾ​ ​ഒ​രു​മി​ച്ചു​ള്ള​ ​പ​രി​പാ​ടി​യി​ലാ​യി​രു​ന്നു.​ ​രോ​ഗം​ ​മാ​റും​ ​തി​രി​കെ​ ​വ​രും​ ​എ​ന്ന് ​ക​രു​തി.​ ​പ​ക്ഷേ​ ​അ​വ​ൻ​ ​പോ​യി...​""-​ ​ജാ​ന​കി​ ​അ​മ്മ​ ​പ​റ​ഞ്ഞു.

eeeeeeeeeeeeeeeeeeeeee


ഗു​രു​വാ​യൂ​ര​പ്പാ...​ ​ഗു​രു​വാ​യൂ​ര​പ്പാ....

30​ ​വ​ർ​ഷം​ ​മു​മ്പ്,​​​ ​ചെ​ന്നൈ​യി​ലെ​ ​സു​ജാ​ത​ ​സ്റ്റു​ഡു​യോ​യി​ൽ​ ​ഒരു തെ​ലു​ങ്ക് ​പാ​ട്ടിന്റെ റെ​ക്കോ​ഡിം​ഗ് ​ന​ട​ക്കു​ന്നു.​ ​അ​ന്ന് ​തു​ട​ക്ക​ക്കാ​രി​യാ​ണ് ​കെ.​എ​സ്.​ചി​ത്ര.​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​ട്യൂ​ൺ​ ​കേ​ൾ​പ്പി​ച്ചു.​ ​ഇ​നി​ ​പാ​ടി​യാ​ൽ​ ​മ​തി.​ ​ചി​ത്ര​യ്ക്ക് ​അ​ന്ന് ​തെ​ലു​ങ്ക് ​വാ​യി​ക്കാ​ന​റി​യി​ല്ല.​ ​പാ​ട്ടി​ലെ​ ​വ​രി​ക​ൾ​ ​എ​സ്.​പി.​ബി​ ​ചി​ത്ര​യ്‌ക്കു​ ​പ​റ​ഞ്ഞു​ ​കൊ​ടു​ത്തു.​ ​ചി​ത്ര​ ​അ​ത് ​എ​ഴു​തി​വ​ച്ചു​ ​റെ​ക്കോ​ഡിം​ഗ് ​ആ​രം​ഭി​ച്ചു.​ ​ചി​ത്ര​ ​പ​ല്ല​വി​ ​പാ​ടി.​ ​എ​ല്ലാ​വ​രും​ ​ചി​രി​ച്ചു.​ ​എ​സ്.​പി.​ബി​ ​മാ​ത്രം​ ​ചി​രി​ക്കാ​തെ​ ​പി​ടി​ച്ചു​ ​നി​ന്നു.​ ​ആ​ ​ട്യൂ​ണി​നൊ​പ്പി​ച്ച​ ​പാ​ര​ഡി​യാ​യി​രു​ന്നു​ ​എ​സ്.​പി.​ബി​ ​എ​ഴു​തി​കൊ​ടു​ത്ത​ത്.​ ​അ​താ​ക​ട്ടെ​ ​സം​വി​ധാ​യ​ക​നെ​ ​ക​ളി​യാ​ക്കു​ന്ന​തും.
ചി​രി​കേ​ട്ട് ​വ​ന്ന​ ​സം​വി​ധാ​യ​ക​ന്റെ​ ​ക​മ​ന്റ് ​ ''​ചി​ത്രാ,​​​ ​തെ​ലു​ങ്കി​ൽ​ ​പാ​ട്ട് ​എ​ഴു​തി​ ​ന​മ്മ​ളെ​ ​ആ​ക്ഷേ​പി​ക്കു​ന്ന​ ​രീ​തി​യി​ൽ​ ​വ​ള​ർ​ന്നോ​?""​ ​എ​ന്നു​ ​ചോ​ദി​ച്ചു.​ ​ചി​ത്ര​യ്‌ക്ക് ​ക​ര​ച്ചി​ൽ​ ​വ​ന്നു.​ ​'​'ഞാ​ൻ​ ​ഒ​ന്നും​ ​ചെ​യ്തി​ല്ല,​​​ ​ഇ​വ​ർ​ ​പ​റ​ഞ്ഞു​ ​ത​ന്ന​ത് ​എ​ഴു​തി​ ​പാ​ടി​യ​താ​ണ്""​ ​പി​ന്നീ​ട് ​തെ​ലു​ങ്ക് ​ചി​ത്ര​ ​പ​ഠി​ച്ചു.
കെ.​എ​സ്.​ചി​ത്ര​യ്ക്കൊ​പ്പ​മാ​ണ് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ഗാ​ന​ങ്ങ​ൾ​ ​എ​സ്.​പി.​ബി​ ​പാ​ടി​യി​ട്ടു​ള്ള​ത്.​ ​അ​തി​ൽ​ ​കൂ​ടു​ത​ലും​ ​തെ​ലു​ങ്ക് ​ചി​ത്ര​ങ്ങ​ളി​ലാ​യി​രു​ന്നു.​ ​പു​തു​പു​തു​അ​ർ​ത്ഥ​ങ്ങ​ൾ​ ​എ​ന്ന​ ​സി​നി​യി​ൽ​ ​''​ഗു​രു​വാ​യൂ​ര​പ്പാ..​ ​ഗു​രു​വാ​യൂ​ര​പ്പാ​ ​നാ​ൻ​ ​കൊ​ണ്ട​കാ​ത​ലു​ക്ക് ​നീ​ ​താ​നെ​ ​സാ​ക്ഷി...​""​ ​എ​ന്ന​ ​ഗാ​നം​ ​പാ​ടു​ന്ന​തി​നു​ ​മു​മ്പ് ​ചി​ത്ര​യോ​ടു​ ​എ​സ്.​പി.​ബി​ ​ചോ​ദി​ച്ചു.​ ​''ഗു​രു​വാ​യൂ​ര​പ്പ​നെ​ ​അ​റി​യാ​മോ​?""​ അ​റി​യാം​ എ​ന്നു​ ​പ​റ​യു​ക​ ​മാ​ത്ര​മ​ല്ല​ ​കൃ​ഷ്ണ​ഭ​ക്ത​യാ​യ​ ​ചി​ത്ര​ ​വി​ശ​ദ​വി​വ​ര​ണ​വും​ ​ന​ൽ​കി.

eee

മ​ന​സി​ലെ​ ​പാ​ട്ട്

താ​നേ​ ​ഇ​രു​ക്കി​റത്

കാ​ന്ത​ത്തി​ലേ​ക്കെ​ന്ന​പോ​ലെ​ ​ആ​ക​ർ​ഷി​ക്കു​ന്ന​ ​ആ​ ​സ്വ​ര​ത്തി​നൊ​പ്പം​ ​ഗു​രു​ത്വ​വും​ ​അ​ലി​ഞ്ഞു​ ​ചേ​ർ​ന്ന​പ്പോ​ഴാ​ണ് ​ഇ​ന്ത്യ​ൻ​ ​സം​ഗീ​ത്തി​ലെ​ ​ഇ​തി​ഹാ​സ​മാ​യി​ ​എ​സ‌്.പി.​ബി​ ​മാ​റി​യ​ത്. തെ​ലു​ങ്ക് ​സി​നി​മ​യി​ലൂ​ടെ​കോ​ദ​ണ്ഡ​പാ​ണി​യെ​ന്ന​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നാ​ണ്​ ​എ​സ്.​പി.​ബി​ക്കു​ ​മു​ന്നി​ൽ​ ​സി​നി​മ​യു​ടെ​ ​സ്വ​പ്ന​വാ​തി​ൽ​ ​തു​റ​ന്ന​ത്.​ ​പി​ന്നീ​ട് ​എസ്.പി.ബി ചെ​ന്നൈ​യി​ൽ​ ​ഒ​രു​ ​സ്റ്റു​ഡി​യോ​ ​നി​ർ​മി​ച്ച​പ്പോ​ൾ​ ​അ​തി​നു​ ​ന​ൽ​കി​യ​ത് ​​ഗു​രു​വി​ന്റെ​ പേ​രാണ്,​ ​കോ​ദ​ണ്ഡ​പാ​ണി​ ​സ്റ്റു​ഡി​യോ.​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​പ​ഠ​ന​വു​മാ​യി​ ​ചെ​ന്നൈ​യി​ൽ​ ​ചു​റ്റി​ത്തി​രി​യു​ന്ന​ ​കാ​ല​ത്ത്‌​കോ​ട​മ്പാ​ക്ക​ത്തെ​ ​സ്റ്റു​ഡി​യോ​ക​ളി​ലൊ​ന്നി​ൽ​ ​എം.​കെ.​അ​ൻ​ജു​ന​ൻ​ ​പാ​ട്ടി​നു​ ​സം​ഗീ​തം​ ​ന​ൽ​കു​ന്ന​തു​ ​കൊ​തി​യോ​ടെ​നോ​ക്കി​ ​നി​ന്ന​ ​ക​ഥ​ ​പ​റ​ഞ്ഞി​ട്ടു​ണ്ട് ​ ഒരിക്കൽ എ​സ‌്.പി.​ബി.​ ​പി​ന്നീ​ട് ​അ​ർ​ജു​ന​ൻ​ ​മാ​ഷെ​ ​കൊ​ച്ചി​യി​ൽ​ ​ആ​ദ​രി​ച്ച​പ്പോ​ൾ​ ​അ​തി​ഥി​യാ​യെ​ത്തി​യ​ ​അ​ദ്ദേ​ഹം​ ​അ​ർ​ജു​ന​ൻ​ ​മാ​ഷി​നു​ ​മു​ന്നി​ൽ​ ​സാ​ഷ്ടാം​ഗ​ ​പ്ര​ണാ​മം​ ​ചെ​യ്ത​ശേ​ഷ​മാ​ണ്​ ​ പാ​ട്ടി​ലേ​ക്കു​ ​ക​ട​ന്ന​ത്. യേ​ശു​ദാ​സാ​ണ് ​ ​മാ​ന​സ​ഗു​രു​വെ​ന്ന് ​ ​പ​ല​വേ​ദി​ക​ളി​ലും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​ചെ​ന്നൈ​യി​ലെ​ ​വീ​ട്ടി​ൽ​ യേ​ശു​ദാ​സി​നെ ​ആ​ശ്ലേ​ഷി​ക്കു​ന്ന​ ​ചി​ത്രം​ ​വയ്ക്കുന്നതിനു മു​ൻ​പേ​ ​ഹൃ​ദ​യ​ത്തി​ൽ​ ​ഗാ​ന​ഗ​ന്ധ​ർവ​നെ​ ​അ​ദ്ദേ​ഹം​ ​ഗു​രു​വാ​യി​ ​പ്ര​തി​ഷ്ഠി​ച്ചി​രു​ന്നു.​ ​തന്റെ സം​ഗീ​ത​ ​യാ​ത്ര​യു​ടെ​ 50ാം​ ​വാ​ർ​ഷി​ക​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ലോ​ക​ ​പ​ര്യ​ട​ന​ത്തി​നു​ ​പു​റ​പ്പെ​ട്ട​ത് യേ​ശു​ദാ​സി​നും​ ​ഭാ​ര്യ​ ​പ്ര​ഭ​യ്ക്കും​ ​പാ​ദ​പൂ​ജ​ ​ചെയ്ത ശേഷമായിരുന്നു.
'​'​ബാ​ലു​ ​എ​ത്ര​മേ​ൽ​ ​ത​ന്നെ​ ​സ്‌​നേ​ഹി​ച്ചി​രു​ന്നു​ ​എ​ന്ന​തു​ ​പ​റ​ഞ്ഞ​റി​യി​ക്കാ​നാ​കി​ല്ല.​ ​'​അ​ണ്ണാ" ​എ​ന്ന​ ​ആ​ ​വി​ളി​യി​ൽ​ ​എ​ല്ലാ​മു​ണ്ട്.​ ​ഒ​ര​മ്മ​യു​ടെ​ ​വ​യ​റ്റി​ൽ​ ​പി​റ​ന്നി​ട്ടി​ല്ലെ​ന്നേ​യു​ള്ളൂ.​ ​മു​ജ്ജ​ന്മ​ത്തി​ലേ​ ​സ​ഹോ​ദ​ര​ബ​ന്ധ​മു​ണ്ടെ​ന്നു​ ​തോ​ന്നു​ന്നു.​ ​അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യു​ള്ള​ ​ബ​ന്ധ​മാ​ണ് ​ഞ​ങ്ങ​ൾ​ ​ത​മ്മി​ൽ.​ ​ഇ​ക്കാ​ല​മ​ത്ര​യും​ ​പ​ര​സ്പ​ര​മു​ള്ള​ ​ആ​ ​സ്‌​നേ​ഹ​വും​ ​ക​രു​ത​ലും​ ​ആ​ദ​ര​വും​ ​കൂ​ടി​ക്കൂ​ടി​ ​വ​ന്നി​ട്ടേ​യു​ള​ളൂ​""​-​ ​യേ​ശു​ദാ​സ് ​ത​ന്റെ​ ​പ്രി​യ​പ്പെ​ട്ട​ ​എ​സ്.​പി.​ബി​യെ​ ​പ​റ്റി​ ​വേദനയോടെ ​ ​പ​റ​യു​ന്നു. ''​സം​ഗീ​തം​ ​ശാ​സ്ത്രീ​യ​മാ​യി​ ​അ​ഭ്യ​സി​ക്ക​ണ​മെ​ന്ന് ​ഇ​ട​യ്ക്കി​ടെ​ ​ഞാ​ൻ​ ​ബാ​ലു​വി​നോ​ട് ​പ​റ​ഞ്ഞി​രു​ന്നു.​ ​ബാ​ലു​ ​ഒ​രു​ ​ക​ച്ചേ​രി​ ​അ​വ​ത​രി​പ്പി​ച്ചു​ ​കാ​ണ​ണ​മെ​ന്ന​ത് ​വ​ലി​യ​ ​ആ​ഗ്ര​ഹ​മാ​യി​രു​ന്നു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പി​താ​വി​ന്റെ​ ​പേ​രി​ലു​ള്ള​ ​ഒ​രു​ ​ട്ര​സ്റ്റി​ന്റെ​ ​പ​രി​പാ​ടി​ക്ക് ​ഞാ​ൻ​ ​ക​ച്ചേ​രി​ ​അ​വ​ത​രി​പ്പി​ച്ച​ ​വേ​ദി​യി​ലും​ ​ഈ​ ​ആ​ഗ്ര​ഹം​ ​ഞാ​ൻ​ ​പ​റ​ഞ്ഞു.​ ​ബാ​ലു​ ​ചി​രി​യു​മാ​യി​ ​തൊ​ഴു​തു​ ​നി​ന്ന​തേ​യു​ള്ളൂ.​""​-​ ​യേ​ശു​ദാ​സ് ​ഓ​ർ​ക്കു​ന്നു.

ee

ഇ​ള​യ​നി​ലാ​ ​പൊ​ഴി​കി​റ​തേ...

മു​ഹ​മ്മ​ദ് ​റ​ഫി​യാ​ണ്​ ​എ​സ‌്.പി.​ബി​യു​ടെ​ ​ഇ​ഷ്ട​ ​ഗാ​യ​ക​ൻ.​ ​ന​ട​നും​ ​ഡ​ബ്ബി​ംഗ് ​ആ​ർ​ട്ടി​സ്റ്റും​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നു​മൊ​ക്കെ​യാ​യി​ ​നി​റ​ഞ്ഞു​ ​നി​ന്ന​ ​അ​ദ്ദേ​ഹ​ത്തി​ന്റെ ​ ​ക​രി​യ​റി​നു​ ​പ​ക്ഷേ,​ ​സാ​മ്യം​ ​കി​ഷോ​ർ​ ​കു​മാ​റി​നോ​ടായിരുന്നു. ത​മി​ഴ്നാ​ട് ​അ​തി​ർ​ത്തി​യോ​ട്‌​ചേ​ർ​ന്ന്,​ ​ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ​ ​ജ​നി​ച്ച​ ​ബാ​ല​സു​ബ്ര​ഹ്മ​ണ്യം​ ​ഈ​ ​ര​ണ്ടു​ ​ഭാ​ഷ​ക​ളി​ൽ​ ​മാ​ത്ര​മ​ല്ല,​ ​ക​ന്ന​ഡ​ത്തി​ലും​ ​മ​ല​യാ​ള​ത്തി​ലു​മൊ​ക്കെ​ ​പാ​ട്ടി​ന്റെ​ ​പാ​ലാ​ഴി​ ​തീ​ർ​ത്തു.​ ​ആ​ഗ്ര​ഹി​ച്ച​പ്പോ​ഴൊ​ക്കെ​ ​വി​ന്ധ്യ​നു​മ​പ്പു​റ​ത്തേ​ക്കു​ ​ക​ട​ന്നു​ ​ചെ​ന്നു​ബോ​ളി​വു​ഡ് ​കീ​ഴ​ട​ക്കി.​ ​ഏ​ക് ​ദു​ജെ​ ​കേ​ലി​യേ,​​​ ​ഹം​ ​ആ​പ് ​കെ​ ​ഹേം​ ​കോ​ൻ,​​​ ​ചെ​ന്നൈ​ ​എ​ക്‌സ്‌​പ്ര​സ് ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ൾ​ ​സൂ​പ്പ​ർ​ഹി​റ്റാ​കു​ന്ന​ത് ​എ​സ്.​പി.​ബി​യു​ടെ​ ​പാ​ട്ടു​ക​ൾ​ ​കൂ​ടി​യു​ള്ള​തു​കൊ​ണ്ടാ​ണ്. ന​ട​നെ​ന്ന​ ​നി​ല​യി​ൽ​ ​കൂ​ടി​ ​ക​ഴി​വു​ ​തെ​ളി​യി​ച്ച​ ​എ​സ‌്.പി.​ബി​ ​സി​നി​മ​യി​ൽ​ ​നാ​യ​ക​ർ​ക്കാ​യി​ ​പാ​ടു​മ്പോ​ൾ​ ​ശ​ബ്ദ​വും​ ​ന​ട​ന​വും​ ​ത​മ്മി​ൽ​ ​വ​ല്ലാ​ത്തൊ​രു​ ​പൊ​രു​ത്തം​ ​ആ​സ്വാ​ദ​ക​ർ​ ​അ​നു​ഭ​വി​ച്ചു.​ ​പാ​ടു​ന്ന​തു​ ​എ​സ‌്.പി.​ബി​യാ​യി​രി​ക്ക​ണ​മെ​ന്നു​ ​ചി​ല​ ​നാ​യ​ക​ ​ന​ട​ന്മാ​ർ​ ​ക​രാ​റി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തു​ന്നി​ട​ത്തു​വ​രെ​ ​കാ​ര്യ​ങ്ങ​ളെ​ത്തി.​ ​ന​ട​നാ​യ​തു​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ഏ​റെ​ ​സ​ഹാ​യി​ച്ച​താ​യി​ ​എ​സ്.​പി.​ബി​ ​ത​ന്നെ​ ​പി​ന്നീ​ട് ​ഓ​ർ​ത്തി​ട്ടു​ണ്ട്.​ ​ഡ​ബ്ബിം​ഗ് ​ആ​ർ​ട്ടി​സ്റ്റ് ​കൂ​ടി​യാ​യി​രു​ന്ന​ ​എ​സ‌്.പി.​ബി​യാ​ണ്,​ ​ക​മ​ൽ​ ​ഹാ​സ​നു​ ​തെ​ലു​ങ്ക് ​ചി​ത്ര​ങ്ങ​ളി​ൽ​ ​ശ​ബ്ദം​ ​ന​ൽ​കി​യി​രു​ന്ന​ത്.​ ​ആ​ന്ധ്ര​പ്ര​ദേ​ശ് ​സ​ർ​ക്കാ​രി​ന്റെ​ ​ബ​ഹു​മ​തി​ ​കി​ട്ടി​യ​ത് 25​ ​ത​വ​ണ​യാ​ണ്.

rrr

തു​ടി​ക്കി​റ​തെ​ നെ​ഞ്ചം...

രാ​ഷ്ട്രീ​യ​ത്തി​ലും​ ​പു​തി​യ​ ​സ്വ​പ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​ ​എം.​ജി​.ആ​ർ​ ​ത​നി​ക്കാ​യി​ ​പു​തു​മ​യു​ള്ള​ ​സ്വ​രം​തേ​ടു​ന്ന​ ​കാ​ല​ത്താ​ണ് ​എ​സ്.​പി.​ബി​യു​ടെ​ ​വ​ര​വ്.​ ​'​അ​ടി​മ​പ്പെൺ"​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​എം.​ജി.​ആ​റി​നാ​യി​ ​ആ​യി​രം​ ​നി​ലാ​വേ​ ​വാ​ ​എ​​ന്ന​ ​ഗാ​ന​വു​മാ​യി​ ​എ​സ‌്.പി.​ബി​ ​ത​മി​ഴി​ൽ​ ​തു​ട​ങ്ങി.​ ​രോ​ഗ​ബാ​ധി​ത​നാ​യി​ ​കി​ട​ന്നി​ട്ടും​ ​എ​സ്.​പി.​ബി​യെ​കൊ​ണ്ടു​ ​ത​ന്നെ​ ​ആ​ ​ഗാ​നം​ പാ​ടി​ക്ക​ണ​മെ​ന്ന​ ​തീ​രു​മാ​നം​ ​എം.​ജി.​ആ​റി​ന്റേ​താ​യി​രു​ന്നു.​ ​ടി.​എം.​സൗ​ന്ദ​ർ​രാ​ജ​ൻ​ ​ത​മി​ഴ് ​സി​നി​മ​ ​അ​ട​ക്കി​ ​വാ​ഴു​ന്ന​ ​കാ​ല​മാ​യി​രു​ന്നു​ ​അ​ത്. അ​ഭി​ന​യ​ത്തി​ന്റെ​ ​കാ​ത​ലു​മാ​യി​ ​ജെ​മി​നി​ ​ഗ​ണേ​ശ​ൻ,​ ​ശ​ബ്ദ​ന​ട​ന​ഗാം​ഭീ​ര്യവുമായി ന​ടി​ക​ർ​ ​തി​ല​കം​ ​ശി​വാ​ജി​ ​ഗ​ണേ​ശ​ൻ,​ ​ ത​മി​ഴ് ​ജ​ന​ത​യു​ടെ​ ​മ​ന​സി​ൽ​ ​ഏ​ഴൈ​തോ​ഴ​നാ​യി​ ​ന​ട​ന്നു​ ​ക​യ​റി​യ​ ​എം.​ജി.​ആ​ർ,​ ​ഇ​ന്ദ്ര​ജാ​ല​ത്തി​ന്റെ​ ​ഞൊ​ടി​വേ​ഗ​മു​ള്ള​ ​ച​ല​ന​ങ്ങ​ളു​മാ​യി​ ​ര​ജ​നീ​കാ​ന്ത്,​ ​അ​ഭി​ന​യ​ത്തി​ന്റെ​ ​ഉ​ല​ക​നാ​യ​ക​നാ​യ​ ​ക​മ​ൽ ​ഹാ​സ​ൻ,​ ​പ്രണയ​നാ​യ​ക​ ​സ​ങ്ക​ൽ​പ്പ​മാ​യി​ ​മോ​ഹ​ൻ,​ അ​ര​വി​ന്ദ് ​സ്വാ​മി.​പ്രേ​ക്ഷ​ക​ന്റെ​ ​അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച് ​സ്‌​ക്രീ​നി​ൽ​ ​ഋ​തു​ക്ക​ൾ​ ​മാ​റി​ ​വ​ന്നു.​ ​എ​ന്നാ​ൽ,​ ​എ​ല്ലാ​ ​ഋ​തു​വി​ലും​ ​ത​ളി​ർ​ക്കു​ന്ന​ ​പൂ​മ​രം​പോ​ലെ​ ​എ​സ‌്.പി.​ബി​ ​എ​ല്ലാ​ ​നാ​യ​ക​ന​ട​ന്മാ​രു​ടേ​യും​ ​സ്വ​ര​മാ​യി​ ​മാ​റി.​ ​എം.​എ​സ്.​വി​ശ്വ​നാ​ഥ​ൻ​ ​മു​ത​ൽ​ അനിരുദ്ധ് വ​രെ​യു​ള്ള​വ​രു​ടെ​ ​ഈ​ണ​ങ്ങ​ൾ​ക്ക് ​സ്വ​ര​ഭം​ഗി​ചേ​ർ​ത്തു.​ ​പ്ര​ണ​യ​ത്തി​ലും​ ​വി​ര​ഹ​ത്തി​ലും​ ​കാ​രു​ണ്യ​ത്തി​ലും​ ​വാ​ത്‌സ​ല്യ​ത്തി​ലും​ ​കു​സൃ​തി​യി​ലും​ ​സംഗീതപ്രേമികൾക്ക് ​ ​എ​സ‌്.പി.​ബി​യു​ടെ​ ​സ്വ​രം​കേ​ട്ടാ​ൽ​ ​മ​തി​യെ​ന്നാ​യി.​ ​ആ​ ​മൂ​ന്ന​ക്ഷ​രം​ ​എല്ലാവ​രു​ടെയും ​ ​വി​കാ​ര​മാ​യി​രു​ന്നു.