covid

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ലോകത്താകെയുളള കൊവിഡ് ബാധിതരുടെ എണ്ണം മൂന്നുകോടി നാൽപ്പത്തിനാലുലക്ഷം കടന്നു. ഇതുവരെ 34,464,456 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,027,042 പേരാണ് കൊവിഡ് മൂലം മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 25,647,795 ആയി ഉയർന്നു.

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുളള അമേരിക്കയിൽ ഇതുവരെ 7,494,591 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 212,660 പേർ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം നാൽപത്തിയേഴ് ലക്ഷം കടന്നു. ബ്രസീലിൽ ഇതുവരെ 4,849,229 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് 144,767 പേർ മരിച്ചു. 4,212,772 പേർ രോഗമുക്തി നേടി. കൊവിഡ് ബാധിതരിൽ നാലാം സ്ഥാനത്തുളള റഷ്യയിൽ 1,185,231 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 964,242 പേരാണ് മരിച്ചത്.