
മ്യൂണിച്ച്: 'നോവിചോക്' എന്ന രാസവിഷം ഉപയോഗിച്ച് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് പിന്നിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനാണെന്ന് റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവൽനി.
വിഷബാധയേറ്റ് മാസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞ നവൽനി, ഒരു ജർമ്മൻ മാഗസിന് നൽകിയ അഭിമുഖത്തിലാണ് മൗനം വെടിഞ്ഞത്.
'വധശ്രമത്തിന് പിന്നിൽ പുടിനാണെന്ന് എനിക്കുറപ്പുണ്ട്. നടന്നതിനെപ്പറ്റി മറ്റൊരു ന്യായീകരണവും എനിക്കാവശ്യമില്ല. ആരോഗ്യം വീണ്ടെടുത്താലുടൻ റഷ്യയിലേക്ക് മടങ്ങും. എന്നന്നേക്കുമായി ഞാൻ റഷ്യ വിട്ടെന്ന് ആശ്വാസിക്കാനുള്ള ഇട പുടിന് നൽകാനാഗ്രഹിക്കുന്നില്ല.' - നവൽനി പറഞ്ഞു.
എന്നാൽ നവൽനിയുടെ ആരോപണം റഷ്യ തള്ളി. വ്യാഴാഴ്ച ചേർന്ന റഷ്യൻ പാർലമെന്റ് പുടിനാണ് നവൽനിയുടെ ജീവൻ രക്ഷിച്ചതെന്ന് അവകാശപ്പെട്ടു.
തൊട്ടു പിന്നാലെ, നവൽനി വെസ്റ്റേൺ സെക്യൂരിറ്റി സർവീസിന് വേണ്ടി പ്രവർത്തിക്കുകയാണെന്നും ആരോപിച്ചു.