devduth-kohli

ദുബായ് : യുവതാരങ്ങളെ സീനിയർ താരങ്ങൾക്കൊപ്പം ചേർത്ത് ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് നടപ്പിലാക്കുന്ന ബഡ്ഡി പെയർ സംവിധാനത്തിൽ യുവ മലയാളിതാരം ദേവ്ദത്ത് പടിക്കലിന് കൂട്ടാളിയായി ലഭിച്ചത് നായകൻ വിരാട് കൊഹ്‌ലിയെ. ബാംഗ്ളൂർ കോച്ച് മൈക്ക് ഹെസനാണ് പുതിയ ആശയത്തിനുടമ. യുവതാരങ്ങൾക്ക് തങ്ങളുടെ സംശയങ്ങൾ തീർക്കാനും ആശയങ്ങൾ പങ്കുവയ്ക്കാനും ബഡ്ഡി പെയറായ സീനിയർ താരത്തെ എപ്പോഴും സമീപിക്കാം. യുവ പേസർ നവ്ദീപ് സെയ്നിക്ക് പങ്കാളിയാവുന്നത് ദക്ഷിണാഫ്രിക്കൻ വെറ്ററൻ പേസർ ഡേൽ സ്റ്റെയ്നാണ്. പുതിയ താരങ്ങൾക്ക് കൂടുതൽ മനക്കരുത്ത് പകരാൻ ഈ ആശയം പ്രയോജനപ്പെടുമെന്നാണ് ഹെസൻ പറയുന്നത്.