lice

മാക്കോൻ: നിരന്തരമായി പേൻ കടിയേറ്റ് 12കാരിക്ക് ദാരുണാന്ത്യം. പേൻ കടി അനിയന്ത്രിതമായതോടെ ഹൃദയാഘാതം വന്നാണ് ജോർജിയക്കാരിയായ കെയ്റ്റ്ലിൻ യോസ്വിയാക്ക് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കെയ്റ്റ്ലിന്റെ മാതാവ് മേരി കാതറിൻ (37) അച്ഛൻ ജോയി യോസ്വിയാക്ക് (38) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരന്തരം പേൻ കടിയേറ്റ് കെയ്റ്റ്ലിന്റെ രക്തത്തിൽ ഇരുമ്പിന്റെ അംശം കുറഞ്ഞ് അനീമിയ ബാധിച്ചെന്നും ഇതാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നുമാണ് ആരോഗ്യ വിദഗദ്ധരുടെ നിഗമനം. കുട്ടിയെ അച്ഛനും അമ്മയും ദിവസങ്ങളോളം കുളിപ്പിക്കാറില്ലെന്നും, വൃത്തിഹീനമായ പരിസരത്താണ് കുട്ടിയെ കിടത്തിയിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി. നിരവധി ഇഴജന്തുക്കൾ മുറിയിലുണ്ടായിരുന്നു. ഒപ്പം കിടക്ക നിറയെ പേനും. കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്

രണ്ട് മാസം മുമ്പാണ് അവസാനമായി കെയ്റ്റ്ലിനെ വീട്ടിന് പുറത്ത് കണ്ടതെന്നാണ് അയൽവാസികൾ പൊലീസിനോട് പറഞ്ഞത്. ഇതുവരെ കണ്ടതിൽ ഏറ്റവും ഭീകരമായ കേസ് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ദമ്പതികൾക്ക് രണ്ട് കുട്ടികൾ കൂടി ഉണ്ട്. എന്നാൽ, മാതാപിതാക്കൾ ശ്രദ്ധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ശിശുക്ഷേമ വകുപ്പ് ഈ കുട്ടികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.