bull-attack

ഹരിയാന: റോഡിലൂടെ നടന്ന് പോകുകയായിരുന്ന അമ്മൂമ്മയെ ഇടിച്ചിട്ട കാളയെ ചെറുത്ത് അമ്മൂമ്മയെ രക്ഷിക്കാൻ

ശ്രമിക്കാൻ കൊച്ചുമകന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നു. കാളയുടെ ആക്രമണത്തില്‍ പരിക്ക് പറ്റിയിട്ടും അമ്മൂമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ വീണ്ടും കുട്ടി ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ഹരിയാനയിലാണ് സംഭവം.

റോഡിലൂടെ നടന്നുപോകുകയാണ് അമ്മൂമ്മ. ഈ സമയത്ത് വഴിയില്‍ നില്‍ക്കുന്ന കാളയാണ് കുത്തിവീഴ്ത്തിയത്. ഇത് കണ്ട് രക്ഷിക്കാന്‍ ഓടി വരുന്ന ആണ്‍കുട്ടിയെയും വീഡിയോയില്‍ വ്യക്തമായി കാണാം. കുട്ടിയെയും കാള വെറുതെ വിട്ടില്ല. ആക്രമണത്തില്‍ പരിക്ക് പറ്റിയിട്ടും അമ്മൂമ്മയെ രക്ഷിക്കാനാണ് കുട്ടി പിന്നീട് ശ്രമിക്കുന്നത്. തുടര്‍ന്ന് ഇരുവരെയും വീണ്ടും കാള ആക്രമിക്കുന്നതും ഇത് കണ്ട് നാട്ടുകാര്‍ ഓടിവന്ന് കാളയെ ഓടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഈ കൊച്ചുമിടുക്കന്റെ ധൈര്യത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തി.