
ഏഴുമാസങ്ങൾക്കുശേഷം ബോളിവുഡ് താരം കങ്കണ റനൗട്ട് വീണ്ടും കാമറയുടെ മുന്നിലെത്തി. വിവാദ പ്രസ്താവനകളിലൂടെ സമീപകാലത്ത് വാർത്തകളിൽ നിറഞ്ഞതാരം കഴിഞ്ഞദിവസം മുതൽ വീണ്ടും തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന തെെലവി എന്ന ചിത്രത്തിൽ അഭിനയിച്ചു തുടങ്ങി. എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന തെെലവിയിൽ മധുബാല, ഷംനാ കാസിം തുടങ്ങിയവരാണ്  മറ്റുതാരങ്ങൾ. അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ബയോ പിക്കാണിത്. ജയലളിതയുടെ വേഷമാണ് കങ്കണ അവതരിപ്പിക്കുന്നത്.