
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹെൽമന്ദ് പ്രവിശ്യയിലുണ്ടായ ബോംബാക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. അഞ്ച് സൈനികരും രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പ്രദേശവാസികളുമാണ് കൊല്ലപ്പെട്ടതെന്ന് ഗവർണറുടെ ഓഫീസ് അറിയിച്ചു. ഒരു കുഞ്ഞ് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച രാത്രി ഹെൽമന്ദ് -കാണ്ഡഹാർ ഹൈവേയിലെ ചെക്പോസ്റ്റിനടുത്താണ് സ്ഫോടനം നടന്നത്. സ്ഫോടക വസ്തുക്കൾ നിറച്ച കാർ മാണ്ഡ സെക്യൂരിറ്റി ചെക്പോസ്റ്റിനടുത്ത് വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. മാണ്ഡ ചെക്പോസ്റ്റിൽ ഇതിന് മുമ്പ് നാലു തവണ ഇത്തരത്തിൽ
സ്ഫോടനങ്ങൾ ഉണ്ടായിട്ടുണ്ട്.