sbi

തിരുവനന്തപുരം: 'ഹൃദ്രോഗങ്ങളെ ഹൃദയത്താൽ പ്രതിരോധിക്കൂ" എന്ന സന്ദേശവുമായി ലോക ഹൃദയദിനത്തിൽ എസ്.ബി.ഐ തിരുവനന്തപുരം ലോക്കൽ ഹെഡ് ഓഫീസ് ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു. ഗവൺമെന്റ് മെഡിക്കൽ കോളേജ് മുൻ പ്രൊഫസറും കാർഡിയോളജി വിഭാഗം മേധാവിയുമായിരുന്ന സീനിയർ കാർഡിയോളജിസ്‌റ്റ് ഡോ.കെ. സുരേഷ് കേരളത്തിലെ എസ്.ബി.ഐ ജീവനക്കാരുമായി സംവദിച്ചു. എസ്.ബി.ഐ ചീഫ് ജനറൽ മാനേജർ മൃഗേന്ദ്രലാൽ ദാസ് അദ്ധ്യക്ഷത വഹിച്ചു.