
ഏഴു ഭാഷകളിൽ എത്തുന്ന വിജയ് യേശുദാസ് ചിത്രം സാൽമണിൽ 42 പാട്ടുകൾ.15 കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന സാൽമൺ ഷലീൽ കല്ലൂർ സംവിധാനം ചെയ്യുന്നു. ഡോൾസ്, കാട്ടുമാക്കാൻ എന്നീ ചിത്രങ്ങൾക്കു ശേഷം ഷലീൽ കല്ലൂർ രചനയും സംവിധാനം നിർവഹിക്കുന്ന സിനിമയാണിത്.വിജയ് യേശുദാസ് സർഫറോഷ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീജിത്ത് എടവനയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. വിവിധ ഇന്ത്യൻ ഭാഷാ താരങ്ങളായ ചരിത് ബലാപ്പ, ജോനിത ഡോഡ, രാജീവ് പിള്ള , മീനാക്ഷി ജയ്സ്വാൾ, ഷിയാസ് കരിം, പ്രേമി വിശ്വനാഥ്, തൻവി കിഷോര്‍, ജാബിർ മുഹമ്മദ്, ബഷീർ ബഷി എന്നിവരാണ് മറ്റു വേഷക്കാർ.