
ദുബായ്: ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബായ് വേള്‍ഡ് എക്സ്പോ 2020 അടുത്ത വര്‍ഷം ഒക്ടോബര്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെ നടക്കും. ഇനി കൃത്യം 365 ദിവസം ആണ് ഉള്ളത്. കൊവിഡ് 19 പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഒക്ടോബര്‍ 20 മുതല്‍ 2021 ഏപ്രില്‍ 10 വരെ നടക്കേണ്ടിയിരുന്ന എക്‌സ്‌പോ മാറ്റിവെക്കുകയായിരുന്നു.
ബ്യൂറോ ഒഫ് ഇന്റര്‍നാഷണല്‍ എക്‌സ്‌പോസിഷന്‍സിന്റെ മേല്‍നോട്ടത്തില്‍ 2020-ല്‍ ദുബായില്‍ നടക്കാന്‍ പോകുന്ന അന്തര്‍ദേശീയ എക്‌സിബിഷനാണ് മാറ്റി വെച്ചത്. കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ എക്സ്പോ മാറ്റിവെക്കണം എന്ന് വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു തീരുമാനം.
എക്‌സ്‌പോ 2020 ദുബായ് എന്ന പേരില്‍ തന്നെയായിരിക്കും അടുത്ത വര്‍ഷം മേള നടക്കുക. 25 ദശലക്ഷം സന്ദര്‍ശകര്‍ എക്‌സ്‌പോ കാണാന്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന എക്‌സ്‌പോ യു.എ.ഇയുടെ മൂല്യങ്ങളുടെ യഥാര്‍ത്ഥ ആവിഷ്‌കാരമാകുമെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തുമെന്ന് അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും എക്‌സ്‌പോ 2020 ദുബായ് ബ്യൂറോ ഡയറക്ടര്‍ ജനറലുമായ റീം അല്‍ ഹാഷിമി പറഞ്ഞു.
ലോകത്തെ ഒന്നിപ്പിക്കുന്നതിനും മാനവികത ഉയര്‍ത്തി പിടിക്കുന്നതിനും ആണ് ഞങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എക്സ്പോ നടത്താന്‍ വേണ്ടി കഠിനാധ്വാനത്തോടെയും ആവേശത്തോടെയും പ്രവര്‍ത്തിക്കുന്ന എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. എക്‌സ്‌പോയില്‍ പുതിയ ആശയങ്ങള്‍ ഉള്‍പ്പെടുത്താന്‍ കൂട്ടായ പരിശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.