
തൃശൂർ: പത്തുകിലോ കഞ്ചാവുമായി പിടിയിലായ സംഘത്തിലെ ദമ്പതിമാരിൽ ഭർത്താവ് ക്വാറന്റൈനിലിരിക്കെ മരിച്ചു. തിരുവനന്തപുരം സ്വദേശി ഷമീർ(31)ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇയാളുടെ ഭാര്യയും മറ്റു രണ്ടുപേരും അടക്കം നാലുപേരെയാണ് ശക്തൻ നഗറിൽ നിന്ന് കഞ്ചാവുമായി പിടികൂടിയത്.
ബുധനാഴ്ച രാത്രി അമ്പിളിക്കല ഹോസ്റ്റലിൽ കൊവിഡ് ക്വാറന്റൈനിലിരിക്കെ അസ്വസ്ഥത പ്രകടമാക്കിയ ഷമീർ കുഴഞ്ഞുവീണപ്പോൾ സംഭവിച്ച ആഘാതമാണ് മരണകാരണമെന്നാണ് നിഗമനം.
ഷമീറിനെ ബുധനാഴ്ച രാത്രി ജനറൽ ആശുപത്രിയിലേക്കു കൊണ്ടുവന്നെങ്കിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഷമീറിനെ ജയിൽ സെല്ലിലേക്ക് മാറ്റിയെങ്കിലും അവിടെവച്ച് മരിച്ചു. ക അറസ്റ്റിലായി ക്വാറന്റൈനിലായ ശേഷം ഇയാൾക്ക് കഞ്ചാവ് കിട്ടാതെ വന്നതിനെ തുടർന്നുള്ള അസ്വസ്ഥതകളുണ്ടായിരുന്നതായി പറയുന്നു.