
തിരുവനന്തപുരം: ഹത്രാസിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന രാഹുൽഗാന്ധിയെ തടഞ്ഞ് കൈയേറ്റം ചെയ്ത യു.പി പൊലീസിന്റെ നടപടി കാടത്തവും ജനവിരുദ്ധവുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹത്രാസിലെ പെൺകുട്ടി ഇന്ത്യയുടെ നൊമ്പരമായി മാറിയിരിക്കുകയാണ്. ആ കുട്ടിയുടെ വീട്ടിലേക്ക് പോകാൻ തയ്യാറായ രാഹുൽഗാന്ധിയപ്പോലുള്ള ഒരു ദേശീയനേതാവിനെ പോലും കൈയേറ്റം ചെയ്യാനും തള്ളിയിടാനും പൊലീസ് തയ്യാറായത് എന്തും ചെയ്യാൻ ബി.ജെ.പി സർക്കാരിന് മടിയില്ല എന്നതിന് തെളിവാണ്.