
മാഡ്രിഡ് : സ്പാനിഷ് ലാലിഗ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ഏകപക്ഷീയമായ ഏക ഗോളിന് റയൽ വല്ലഡോലിഡിനെ കീഴടക്കി. 65-ാം മിനിട്ടിൽ വിനീഷ്യസ് ജൂനിയറാണ് റയലിന്റെ വിജയഗോൾ നേടിയത്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴുപോയിന്റുമായി റയൽ മൂന്നാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തിൽ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഹുയേസ്ക ഗോൾ രഹിത സമനിലയിൽ തളച്ചു. വിയ്യാറയൽ 3-1ന് ഡി പോർട്ടീവോ അലാവേസിനെ തോൽപ്പിച്ചു.