
തിരുവനന്തപുരം: ബാബറി മസ്ജിദ് കേസുമായ് ബന്ധപ്പെട്ട് മുഴുവൻ പ്രതികളെയും വെറുതേവിട്ട നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ജില്ലയിൽ 1000 കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി. വിനീത് അദ്ധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി കെ.പി. പ്രമോഷ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഷിജുഖാൻ, ജില്ലാ ട്രഷർ വി. അനൂപ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ നിതിൻ, രഞ്ചു തുടങ്ങിയവർ പങ്കെടുത്തു.