ipl

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 13ാം മത്സരത്തിൽ മുംബയ്ക്കെതിരെ കിംഗ്സ് പഞ്ചാബിന് 192 റൺസ് വിജയലക്ഷ്യം.ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബയ് ടീം 20 ഓവർ പൂർത്തിയായപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടി. മുംബയ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ 45 പന്തിൽ 75 റൺസ് നേടിയാണ് പുറത്തായത്. ടോസ് നേടിയ പഞ്ചാബ് ടീം മുംബയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ഈ ഐ.പി.എൽ സീസണിൽ ആദ്യമായാണ് കിംഗ്സ് പഞ്ചാബും മുംബയ് ഇന്ത്യൻസും തമ്മിലേറ്റുമുട്ടുന്നത്.