car

തിരുവനന്തപുരം: നിയമവിരുദ്ധമായി വാഹനത്തിന് രൂപമാറ്റം വരുത്തി 'ചെകുത്താനാക്കി' വിലസി. വിലസുന്നതിനിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി പിഴ അടിച്ചതോടെ സമൂഹമാദ്ധ്യമങ്ങളിലൂടെ അവരെ കളിയാക്കലായി. മോട്ടോർ വാഹന വകുപ്പിനെ ഇങ്ങനെ പരിഹസിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് കാണിച്ച് ട്രാൻസ്പോർട്ട് കമ്മിഷണർ പൊലീസ് മേധാവിക്ക് പരാതി നൽകി. നടപടിയുണ്ടാകുമെന്ന് പൊലീസ്‌ വ്യക്തമാക്കി.

മോട്ടോർ വാഹന വകുപ്പ് നിസാര കാര്യങ്ങൾക്കു പോലും വലിയ തുക പിഴ ചുമത്തുന്നതായി കാണിച്ച് ഏതാനും ദിവസങ്ങളായി ചിലർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയാണ്. കാറിന് അടിമുടി രൂപമാറ്റം വരുത്തിയതിന് മൂവാറ്റുപുഴ വച്ച് ഉടമയ്ക്ക് മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തിയിരുന്നു. സമൂഹ മാദ്ധ്യമങ്ങളിൽ ഇതിനെതിരെ വാഹന ഉടമ പ്രചാരണം നടത്തി. പിഴ ചുമത്തിയ 48,​000 രൂപയിൽ 40,​000 രൂപ ഫാൻസ് നൽകിയെന്നു പറഞ്ഞും ഇയാൾ രംഗത്തെത്തി. വകുപ്പിനെ പരിഹസിച്ചുകൊണ്ടുള്ള വീഡിയോ യൂട്യൂബ് വഴി പ്രചരിപ്പിച്ചു.

ചില ഫേസ്ബുക്ക്,​ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും വകുപ്പിനെ അപകീർത്തിപ്പെടുത്തിക്കൊണ്ട് സന്ദേശങ്ങൾ പ്രചരിച്ചു. വാഹനങ്ങളുടെ രൂപം മാറ്റി വലിയ തുക കൈപ്പറ്റുന്ന സംഘങ്ങളാണ് ഇതിനു പിന്നിലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇവർക്കെതിരെ നടപടിയുണ്ടാകും. മോട്ടോർ വാഹന വകുപ്പിനെ ഇനിയും വെല്ലുവിളിച്ചുകൊണ്ട് രൂപമാറ്റം വരുത്തി വാഹനങ്ങൾ നിരത്തിലിറക്കിയാൽ രജിസ്ട്രേഷൻ റദ്ദാക്കാനാണ് തീരുമാനം. അതോടൊപ്പം തെറ്റായ​ വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും.

''ഇപ്പോൾ പ്രചരിക്കുന്നതുപോലെ സീറ്റ് ക്രമീകരണം,​ അലോയ് വീലിലെ ചെറിയ മാറ്റങ്ങൾ,​ സ്റ്റീരിയോ തുടങ്ങിവയ്ക്കൊന്നും പിഴ ചുമത്തുന്നില്ല - - രാജീവ് പുത്തലത്ത്,​ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ