
രാഷ്ട്രപിതാവിന്റെ 151-ാം ജന്മദിനം. ഇന്ത്യയുടെ മുഖവും മനസ്സുമാണ് ഈ മനുഷ്യൻ. കാഴ്ചയിൽ ദുർബലമെന്നു തോന്നിക്കുന്ന മെലിഞ്ഞ ശരീരത്തിൽ മനക്കരുത്തിന്റെ മഹാസാഗരം സൂക്ഷിച്ചയാൾ. ക്ഷമയ്ക്കും സഹനത്തിനും അക്രമരാഹിത്യത്തിനും മിന്നലിന്റെ കരുത്തുണ്ടെന്ന് പറഞ്ഞുതന്നയാൾ. സ്വാതന്ത്ര്യത്തിന്റെ അർത്ഥം പഠിപ്പിച്ചയാൾ. കാലം ആ പാഠങ്ങൾക്ക് മൂർച്ച കുറയ്ക്കാതിരിക്കട്ടെ.