
പഞ്ചാബ്: റോഡിലൂടെ നടന്ന് പോവുകയായിരുന്ന അമ്മൂമ്മയെ ഇടിച്ചിട്ട കാളയെ ചെറുത്ത് തോൽപ്പിക്കാൻ ശ്രമിക്കുന്ന കൊച്ചുമകനാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ താരം. തെരുവിലൂടെ നടന്നുപോകുകയാണ് അമ്മൂമ്മ. ഈ സമയത്ത് വഴിയിൽ നിൽക്കുന്ന കാളയാണ് അവരെ കുത്തിവീഴ്ത്തിയത്. ഇത് കണ്ട് രക്ഷിക്കാൻ ഓടി വരുന്ന ആൺകുട്ടിയെയും വീഡിയോയിൽ വ്യക്തമാണ്. കുട്ടിയെയും കാള വെറുതെ വിട്ടില്ല. ആക്രമണത്തിൽ പരിക്ക് പറ്റിയിട്ടും അമ്മൂമ്മയെ രക്ഷിക്കാനാണ് കുട്ടി പിന്നീട് ശ്രമിക്കുന്നത്. തുടർന്ന് ഇരുവരെയും വീണ്ടും കാള ആക്രമിക്കുന്നതും ഇത് കണ്ട് വന്ന നാട്ടുകാർ കാളയെ ഓടിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഹരിയാനയിലാണ് സംഭവം നടന്നത്.ഡാഡി ചന്ദ്രോ തോമർ എന്ന വ്യക്തിയാണ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.