pic

വാരണാസി: ഉത്തർപ്രദേശിലെ ഹത്രാസിൽ ‌ പീഡനത്തിനിരയായ പെൺകുട്ടി മരിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും മരണം. ഭാദോഹി ജില്ലയിൽ പതിനാലുകാരിയെ കല്ലുകൊണ്ടടിച്ചു കൊലപ്പെടുത്തിയ ശേഷം വയലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.ആക്രമണത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

വീടിന് പുറത്തുപോയ പെൺകുട്ടിയെ ഏറെ വെെകിയിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വയലിൽ രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്.തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ആരോ കല്ലുകൾ കൊണ്ട് അടിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നും സംഭവ സ്ഥലത്തുനിന്നും ഇത് സംബന്ധിച്ച് തെളിവ് ലഭിച്ചുവെന്നും പൊലീസ് പറഞ്ഞു. കൊലപാതകികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായും ഭാദോഹി എസ്.പി റമ്പദാൻ സിംഗ് പറഞ്ഞു. എന്നാൽ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടൊയെന്ന് അറിയില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പരിശോധനയിലേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.