lewandowski

സൂറിച്ച് : യൂറോപ്യൻ ഫുട്ബാൾ അസോസിയേഷന്റെ ഈ വർഷത്തെ ഏറ്റവും മികച്ച കളിക്കാരനായി ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവാൻഡോവ്സ്കി തിരഞ്ഞെടുക്കപ്പെട്ടു. ബയേണിന്റെ ജർമ്മൻ ഗോളി മാനുവൽ ന്യൂയറെയും മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ മിഡ്ഫീൽഡർ കെവിൻ ഡി ബ്രുയാനെയും പിന്തള്ളിയാണ് ലെവാൻഡോവ്സ്കി യുവേഫ പ്ളെയർ ഒഫ് ദ ഇയറായത്. 2019-20 സീസണിൽ 55 ഗോളുകളാണ് ബയേണിന് വേണ്ടി ഈ 32കാരൻ അടിച്ചുകൂട്ടിയിരുന്നത്.