
 ഇടുക്കി ഗോൾഡ് ഭ്രമരം,ആക്ഷൻ ഹീറോ ബിജു വർഷം തുടങ്ങിയ സിനിമകളിലൂടെപ്രശസ് തയായജയശ്രീ ശിവദാസ് 
സംവിധായികയായ വിശേഷങ്ങൾപറയുന്നു......
കുമ്പളങ്ങി നൈറ്റ്സ് കണ്ട രാത്രി ജയശ്രീ ശിവദാസ് ഉറങ്ങിയില്ല. സിനിമയുടെ ക്രാഫ്ട്  ഒരു സ്വപ്നം പോലെ ജയശ്രീയെ മോഹിപ്പിച്ചു.
ഒരു സിനിമയുടെയെങ്കിലും പിന്നണിയിൽ പ്രവർത്തിക്കണം, സിനിമ രൂപപ്പെട്ട് വരുന്നതെങ്ങനെയെന്നറിയണം.
പുലരുംമുൻപേ പുതിയൊരു തീരുമാനം കൂടി ജയശ്രീ കൈക്കൊണ്ടു. സംവിധായികയാകണം.കലവൂർ രവി കുമാർ സംവിധാനം ചെയ്ത ഒരിടത്തൊരു പുഴയുണ്ട് എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറിയ ജയശ്രീയെ ശ്രദ്ധേയയാക്കിയത് ഭ്രമരം, ഇടുക്കി ഗോൾഡ്, വർഷം, ആക്ഷൻ ഹീറോ ബിജു എന്നീ സിനിമകളാണ്. നിത്യഹരിത നായകൻ എന്ന ചിത്രത്തിലൂടെ നായികയുമായി.

സംവിധായികയാകണമെന്ന മോഹം സഫലമായതിന്റെ സന്തോഷത്തിലാണ് ജയശ്രീ ഇപ്പോൾ. സംവിധാനം ചെയ്ത ഋത്വ എന്ന മ്യൂസിക്കൽ ഷോർട്ട് ഫിലിമിന്റെ പോസ്റ്റർ റിലീസ് ചെയ്തത് മെഗാതാരം മമ്മൂട്ടിയാണ്. 'ഒരിടത്തൊരു പുഴയുണ്ട് "എന്ന സിനിമയ്ക്ക് മുൻപ് ഞാൻ ലോഹിസാറിന്റെ ചക്കരമുത്തിൽ കാവ്യചേച്ചിയുടെ കുട്ടിക്കാലം അഭിനയിച്ചിട്ടുണ്ട്. ആദ്യമായി എന്നെ സെലക്ട് ചെയ്ത സിനിമ ഒരിടത്തൊരു പുഴയുണ്ട് ആയിരുന്നെങ്കിലും അത് പ്രീ പ്രൊഡക്ഷനൊക്കെക്കഴിഞ്ഞ് ഷൂട്ടിംഗ് തുടങ്ങാൻ വൈകി. പോത്തൻ വാവയിൽ  ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. പിന്നെ വർഷം ചെയ്തു. 2013 മുതൽ 'അമ്മ"യിലെ അംഗമാണ്. അമ്മ മീറ്റിംഗിനൊക്കെ പോകുമ്പോൾ മമ്മുക്കയെ കാണാറുണ്ടായിരുന്നു. പ്ളസ് ടുവിന് എനിക്ക് ഫുൾമാർക്ക് ലഭിച്ചപ്പോൾ മമ്മുക്ക ചേർത്ത് പിടിച്ച് പറഞ്ഞ അഭിനന്ദന വാക്കുകൾ നിധിപോലെ കൊണ്ടുനടക്കുന്നു. ഋത്വയുടെ പോസ്റ്റർ റിലീസ് ചെയ്യാമോയെന്ന് ചോദിച്ചപ്പോൾ മമ്മുക്ക പെട്ടെന്ന് സമ്മതിച്ചു.

ഋത്വ റിലീസ് ചെയ്തത് നിവിൻ പോളി, ടൊവിനോ തോമസ്, ജയ സൂര്യ, സണ്ണി വെയ്ൻ, പാർവതി തിരുവോത്ത്, റിമ കല്ലിംഗൽ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ തുടങ്ങിയ ഒരു ഡസ നിലേറെ താരങ്ങളുടെ ഒഫിഷ്യൽ ഫേസ് ബുക്ക് പേജിലൂടെ യാണ്. ഋത്വവയെന്നത് ഒരു സാങ്കല്പിക പദമാണ്. ഋത്വവെന്നാൽ കാലം. ഒരു കാലത്ത് നടക്കുന്ന പ്രണയ കഥയാണ് ഋത്വ. വലച്ചിയെന്ന രാഗത്തിലാണ് ഋത്വവയിലെ പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആറ് മിനിട്ടാണ് ഋത്വയുടെ ദൈർഘ്യം.തൃശൂരിലായിരുന്നു ഋത്വവയുടെ ഷൂട്ടിംഗ്. അമ്മയുടെ വീടിനടുത്തായിരുന്നു ലൊക്കേഷൻ. സുധീപ് പാലനാടാണ് ഋത്വയുടെ സംഗീതം. നമ്പൂതിരിയാണ് പാട്ടെഴുതിയിരിക്കുന്നത്. ലൂക്കയിലെ നീയില്ലാ നേരം പാടിയ ദീപ പാലനാടും സുദീപ് പാലനാടും ചേർന്നാണ് പാട്ട് പാടിയിരിക്കുന്നത്.അസോസിയേറ്റ് ഡയറക്ടറായ നൈനാൻ പറഞ്ഞ ഒരു കഥയിൽ നിന്നാണ് ഋത്വയുടെ തുടക്കം. കഥയുടെ ആശയം ഇഷ്ടമായപ്പോൾ ഞാനിത് ചെയ്തോട്ടെയെന്ന് നൈനാനോട് ചോദിച്ചു. അങ്ങനെയാണ് തുടക്കം. ബബ്ലുവാണ് കാമറ ചെയ്തത്. ഞാനും സമീർ എന്ന സിനിമയിലെ നായകനായ ആ നന്ദ് റോഷ നുമാ ണ് ഋത്വയിലെ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. എന്റെ അമ്മൂമ്മ മൂർ ക്കത്ത വിശാലവും ഒരു വേഷം ചെ യ്തിട്ടുണ്ട്.സംവിധാനമെന്നത് പെട്ടെന്ന് പ്ളാൻ ചെയ്തതൊന്നുമല്ല. മുൻപ് ഒരു വെബ് സീരീസിലും ഷോർട്ട് ഫിലിമിലും അസിസ്റ്റന്റായി വർക്ക് ചെയ്തിരുന്നു.ഇനി സംവിധാനത്തിലാണോ ഫോക്കസെന്ന് ചോദിച്ചാൽ എനിക്കറിയില്ല. എന്റെ കാര്യങ്ങളെല്ലാം അവിചാരിതമായും ആകസ്മികമായും സംഭവിക്കുന്നതാണ്.

അഭിനയം തന്നെയാണ് എന്റെ ഫസ്റ്റ് പ്രിഫറൻസ്. അതുതന്നെയാണ് ഏറ്റവും ആഗ്രഹമുള്ളത്. സിനിമയുടെ ഭാഗമായി നിൽക്കണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹം.സിനിമയാണ് എന്റെ എല്ലാം. സിനിമയിൽ നിൽക്കുമ്പോഴാണ് ഞാൻ ഏറ്റവും ഹാപ്പി.
നിത്യഹരിത നായകനെന്ന സിനിമയിലാണ് ആദ്യം നായികയായത്. നിത്യ എന്ന കഥാപാത്രം ധർമ്മജൻ ചേട്ടൻ നിർമ്മാതാവായ ചിത്രത്തിൽ വിഷ്ണു ഉണ്ണിക്കൃഷ്ണൻ ചേട്ടന്റെ നായിക. അങ്ങനെയൊരു പ്രോജക്ടിൽ നായികയായി തുടങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ജിബൂട്ടിയിലാണ് ഒടുവിൽ അഭിനയിച്ചത്. കേരളത്തിലും ദക്ഷിണാഫ്രിക്കയിലുമായി ചിത്രീകരിച്ച സിനിമയുടെ ഷൂട്ടിംഗ് ഇനിയും ബാക്കിയുണ്ട്.ബി.കോമും സി.എം.എ കോഴ്സും കഴിഞ്ഞ് എറണാകുളത്ത് ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുകയാണ്.മൂന്നാറിൽ വച്ച് ഒന്ന് രണ്ട് വർഷം മുൻപ് എനിക്കൊരു അപകടമുണ്ടായി. അതിനുശേഷമുള്ള കാലത്താണ് സിനിമ തന്നെയാണ് എന്റെ മേഖലയെന്നുറപ്പിച്ചത്.

കുമ്പളങ്ങി നൈറ്റ്സ് റിലീസ് ദിവസം കാണാൻ തീരുമാനിച്ചിരുന്ന സിനിമയാണ്. അന്ന് കാണാൻ പറ്റിയില്ല. അതിനടുത്തദിവസങ്ങളിലായിരുന്നു അപകടമുണ്ടായത്. കാറിൽ നിന്നിറങ്ങുമ്പോൾ ഒരു ഒാട്ടോറിക്ഷ വന്ന്  ഇടിക്കുകയായിരുന്നു. ഇടിച്ചത് ഒാട്ടോറിക്ഷയാണെങ്കിലും സാരമായ പരിക്കുണ്ടായി.ഒരുമാസം കഴിഞ്ഞ് കുമ്പളങ്ങി നൈറ്റ്സ് കണ്ടപ്പോഴാണ് സംവിധാനം എന്ന ചിന്ത മനസ്സിലുദിച്ചത്. എല്ലാത്തിനും ഒരു കാരണമുണ്ടെന്ന് ഇപ്പോൾ ഞാനും വിശ്വസിക്കുന്നുണ്ട്.ഒരുപാവം കുട്ടിയുടെ ഇമേജാണെനിക്ക്. ഒരു ആർട്ടിസ്റ്റിന്റെ വിജയം ഇമേജിനെ ബ്രേക്ക് ചെയ്യുന്ന വേഷങ്ങൾ വിജയിപ്പിക്കുന്നിടത്താണ് എല്ലാത്തരം വേഷങ്ങളും ചെയ്യണം.അച്ഛൻ ശിവദാസ് വീട്ടിനടുത്ത് ഹോട്ടൽ നടത്തുന്നു. അമ്മ സ്വപ്ന.അനിയൻ ജയകൃഷ്ണൻ എൻജിനിയറിംഗ്  പഠിക്കുന്നു. അച്ഛനും അമ്മയുമാണ് എനിക്ക് എപ്പോഴും പിന്തുണ  നൽകുന്നത്.സോറി,  ഞാൻ മാളവികയല്ലകറുത്ത പക്ഷികളിൽ അഭിനയിച്ച മാളവികയുമായി എനിക്ക് നല്ല സാമ്യമുണ്ട് എന്ന് പലരും പറയാറുണ്ട്. പലർക്കും ഞങ്ങളെ തമ്മിൽ മാറിപ്പോകാറുമുണ്ട്. ഞാൻ ഒരിടത്തൊരു പുഴയുണ്ട്  സിനിമയിൽ അഭിനയിച്ച സമയത്ത് തന്നെയാണ് മാളവിക കറുത്തപക്ഷികളിൽ അഭിനയിച്ചത്. കഥാപാത്രങ്ങളുടെ രൂപഭാവങ്ങളിലെ സാദൃശ്യമാകാം ഞങ്ങൾ തമ്മിൽ മാറിപ്പോകാൻ കാരണം. അടുത്ത കൂട്ടുകാർക്കും ഒപ്പം അഭിനയിച്ചവർക്കും വരെ മാറിപ്പോയിട്ടുണ്ട്. ഞങ്ങൾ രണ്ടുപേരും തൃശൂരുകാരായതും മറ്റൊരു കാരണമാകാം. മാളവികയെന്നോ മാളുവെന്നോ വിളിക്കുന്നവരോട് ഞാൻ പറയാറുണ്ട്. സോറി ഞാൻ മാളവികയല്ല, ജയശ്രീയാണെന്ന്.