food

മൈഗ്രേന് കാരണമായ പ്രധാന ഘടങ്ങളിൽ ഒന്നാണ് ആഹാരക്രമം. വിരുദ്ധാഹാരം,​ ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങൾ,​ പുളിപ്പിച്ച ആഹാരം,​ സംസ്‌കരിച്ചെടുത്ത മാംസാഹാരം, ​അജിനോമോട്ടോയും കൃത്രിമചേരുവകളും അടങ്ങിയ ആഹാരം, സോഫ്‌റ്റ് ഡ്രിങ്കുകൾ, ചോക്ലേറ്റ്, ചീസ്, മദ്യം, വിനാഗിരി അടങ്ങിയ അച്ചാറുകൾ എന്നിവയ്‌ക്ക് മൈഗ്രൈൻ ഉദ്ദീപന ഘടകങ്ങളായി പ്രവർത്തിക്കാൻ കഴിവുണ്ട്. അതിനാൽ മൈഗ്രൈനുള്ളവർ ഇവ ഒഴിവാക്കുക.

ചില ആഹാരസാധനങ്ങൾ മൈഗ്രൈൻ ഉണ്ടാക്കുമ്പോൾ മൈഗ്രൈൻ വേദന കുറയ്‌ക്കാൻ കഴിയുന്ന ഭക്ഷണങ്ങളും ഉണ്ട്. അവ ഇനിപ്പറയുന്നവയാണ്. ഇലക്കറികൾ, ധാന്യങ്ങൾ, നിലക്കടല, ആവിയിൽ പുഴുങ്ങിയ ഏത്തപ്പഴം, ഓട്‌സ്, ബദാം, എള്ള്, ഇഞ്ചി എന്നിവയും മത്തി, അയല എന്നീ മത്സ്യങ്ങളും വേദന കുറയ്‌ക്കും. മൈഗ്രൈൻ ഉള്ളവർ കൃത്യസമയത്ത് ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം.