
കാസർകോട്: ജുവലറി നിക്ഷേപത്തട്ടിപ്പിൽ എം സി കമറുദ്ദീൻ എം എൽ എയ്ക്കെതിരെ ഒരു പരാതികൂടി. നീലേശ്വരം സ്വദേശി സബീനയാണ് ചന്തേര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതോടെ കമറുദ്ദീനെതിരായ പരാതികളുടെ എണ്ണം 76 ആയി.
ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഫാഷൻ ഗോൾഡ് ജുവലറിയിൽ പണം നിക്ഷേപിച്ചവരാണ് എം എൽ എയ്ക്കെതിരെ പരാതി നൽകിയിട്ടുളളത്. എണ്ണൂറോളംപേർ നിക്ഷേപകരായ സ്ഥാപനത്തിൽ അവരുടെ പേരിലുണ്ടായിരുന്ന സ്വത്തുക്കൾ കൈമാറി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. കഴിഞ്ഞ വർഷം ആഗസ്റ്റ് മുതൽ നിക്ഷേപകർക്ക് ലാഭ വിഹിതം നൽകിയിരുന്നില്ല. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകർ പരാതി നൽകിയത്.