
തിരുവനന്തപുരം: ഗാന്ധിജിയുടെ വാക്കുകൾക്ക് ഏതു കാലത്തെക്കാളും പ്രസക്തിയുണ്ട് ഈ നാളുകളിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷതയും സാമൂഹിക സമത്വവും അഹിംസയും ജീവിതാന്ത്യം വരെ ഉയർത്തിപ്പിടിച്ച ഗാന്ധിജി ചരിത്രത്തിന് വഴികാട്ടിയായി മാറിയ മഹാനായകനാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മനുഷ്യരാകെ ഒന്ന് എന്ന ചിന്തയാണ് മഹാത്മാവിനെ നയിച്ചതും പ്രചരിപ്പിച്ചതും. എല്ലാ മതങ്ങളേയും സമഭാവനയോടെ കണ്ട അദ്ദേഹം അതിനായി ജീവൻ തന്നെ ബലി നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം കിഴക്കേക്കോട്ട ഗാന്ധിപാർക്കിലെ മഹാത്മ ഗാന്ധിയുടെ പ്രതിമയിൽ മുഖ്യമന്ത്രി ഹാരാർപ്പണവും പുഷ്പാഞ്ജലിയും നടത്തി. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ചടങ്ങിൽ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. ശിവകുമാർ എം.എൽ.എ, മേയർ കെ. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു തുടങ്ങിയവർ പങ്കെടുത്തു. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ചടങ്ങുകൾ നടന്നത്.
ഗാന്ധിജിയുടെ വാക്കുകൾക്ക് ഏതു കാലത്തേക്കാളും പ്രസക്തിയുണ്ട് ഈ നാളുകളിൽ. മതനിരപേക്ഷതയും സാമൂഹിക സമത്വവും അഹിംസയും...
Posted by Pinarayi Vijayan on Thursday, October 1, 2020