pm-flight

ന്യൂഡൽഹി: രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവർക്ക് പരിപൂർണ സുരക്ഷയും യാത്രാവേളയിൽ ഒൗദ്യോഗിക ചുമതലകൾ നിർവഹിക്കാൻ ഓഫീസ് സംവിധാനവും അടക്കം സജ്ജമാക്കിയ പ്രത്യേക വിമാനം എയർ ഇന്ത്യാ-വൺ യു.എസിലെ ടെക്‌സാസിൽ നിന്ന് 13,000 കിലോമീറ്റർ ഒറ്റയടിക്ക് പിന്നിട്ട് ന്യൂഡൽഹിയിലെത്തി.അമേരിക്കൻ പ്രസിഡന്റിന്റെ എയർ ഫോഴ്സ് വൺ വിമാനത്തിന് സമാനമാണിത്. രണ്ടു വിമാനങ്ങളിൽ ആദ്യത്തേതാണിത്. രണ്ടിനും കൂടി വില 8458 കോടിരൂപ. ബോയിംഗ് 777-300 എക്‌സ്‌‌റ്റൻഡഡ് റേഞ്ച് (ഇ. ആർ) വിമാനമാണ് പരിഷ്കരിച്ചത്.

സവിശേഷത

 കമ്മ്യൂണിക്കേഷൻ ഹാക്ക് ചെയ്യാനും റെക്കാഡ് ചെയ്യാനും കഴിയില്ല.

പ്രതിരോധത്തിന് 12 ഗാർഡിയൻ ലേസർ ട്രാൻസ്‌മിറ്ററുകൾ, മിസൈൽ സെൻസറുകൾ,

 റഡാർ സിഗ്‌നലുകളെ തടയാൻ ഇ.ഡബ്ളിയു ജാമർ,

 മിസൈലുകളുടെ ഇൻഫ്രാറെഡ് സഞ്ചാരപഥത്തെ തടസപ്പെടുത്താൻ മിറർ ബോൾ സംവിധാനം (ലാർജ് എയർക്രാഫ്‌റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷേഴ്സ്-എൽ.എ.ഐ.ആർ.സി.എം). മിസൈലുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും സംവിധാനം (സാങ്കേതികവിദ്യക്ക് 1400 കോടി ഡോളർ )

 മണിക്കൂറിൽ 900 കിലോമീറ്റർ വേഗം. ജി.ഇ 90-115 ഇരട്ട എൻജിൻ

pm-flight

 കൂടുതൽ വലിയ ഓഫീസ് സൗകര്യം, മീറ്റിംഗ് മുറികൾ, ആധുനിക മെഡിക്കൽ സംവിധാനങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ

 ഇന്ത്യ മുതൽ യു.എസ് വരെ നേരിട്ട് പറക്കാം. ഇടയ്‌ക്ക് ഇന്ധനം നിറയ്‌ക്കേണ്ടതില്ല

 മണിക്കൂറിൽ 900 കിലോമീറ്റർ വേഗം

 ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷേർസ്, സെൽഫ് പ്രൊട്ടക്ഷൻ സ്യൂട്ട്സ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ.

pm-flight