modi

ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 151ാം ജന്മദിനത്തിൽ രാജ്യം രാഷ്ട്രപി​താവി​നെ അനുസ്മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉൾപ്പടെ നിരവധി പ്രമുഖർ രാജ്ഘട്ടിലെ മഹാത്മാഗാന്ധിയുടെ സമാധിയിലെത്തി പുഷ്പാർച്ചന നടത്തി.

ഗാന്ധി ജയന്തി ദിനത്തിൽ പ്രിയപ്പെട്ട ബാപ്പുവിനെ നാം പ്രണമിക്കുന്നു.ഒക്ടോബർ രണ്ട് നമുക്കെല്ലാവർക്കും വിശുദ്ധവും പ്രചോദനാത്മകവുമായ ദിവസമാണ്. അദ്ദേഹത്തിന്റെ ആശയങ്ങളും ചിന്തകളും ഇന്ന് കൂടുതൽ പ്രസക്തമാണ്. ഗാന്ധി​ജി​യുടെ ജീവിതത്തിൽ നിന്നും ശ്രേഷ്ഠമായ ചിന്തകളിൽ നിന്നും നിരവധി കാര്യങ്ങൾ നമുക്ക് പഠിക്കാനുണ്ട്. സമൃദ്ധിയും അനുകമ്പയും നിറഞ്ഞ ഒരു ഇന്ത്യ സൃഷ്ടിക്കുന്നതിന് ആ ആദർശങ്ങൾ നമ്മെ നയിച്ചുകൊണ്ടേയിരിക്കട്ടെ എന്ന് മോദി ട്വീറ്റ് ചെയ്യുകയും ചെയ്തു.

മഹത്തായ നമ്മുടെ രാജ്യത്തിന്റെ പേരിൽ ഗാന്ധിജയന്തി ദിനത്തിൽ അദ്ദേഹത്തിന് ആദരവ് അർപ്പിക്കുന്നു. മനുഷ്യന്റെ പ്രചോദനത്തിന്റെ ഉറവിടമായി അദ്ദേഹം നിലകൊള്ളുന്നന്നു എന്നായിരുന്നു രാഷ്ട്രപതിയുടെ ട്വീറ്റ്.