trump-covid

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചു. ട്രംപിന്റെ ഭാര്യ മെലാനിയക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവർക്കും കൊവിഡ് രോഗലക്ഷണം കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവ് ആവുകയായിരുന്നു.

Tonight, @FLOTUS and I tested positive for COVID-19. We will begin our quarantine and recovery process immediately. We will get through this TOGETHER!

— Donald J. Trump (@realDonaldTrump) October 2, 2020

ഉപദേശകയായ ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ട്രംപും മെലാനിയയും നിരീക്ഷണത്തിലായിരുന്നു. കൊവിഡ് ഒരു സാധാരണരോഗമാണെന്നായിരുന്നു ട്രംപിന്റെ നേരത്തേയുളള നിലപാട്. മാസ്ക് ധരിക്കാൻപോലും അദ്ദേഹം ആദ്യം കൂട്ടാക്കിയിരുന്നില്ല. കൊവിഡ് വ്യാപനം രൂക്ഷമായ അമേരിക്കയിൽ കൊവിഡ് മരണം 2 ലക്ഷം കവിഞ്ഞതിനിടെയാണ് പ്രസിഡന്റിനും ഭാര്യയ്‌ക്കും കൊവിഡ് സ്ഥിരീകരിക്കുന്നത്.