
1. സംസ്ഥാനത്ത് ഒട്ടാകെ നിരോധനാജ്ഞ ഇല്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ജില്ലയിലെ സാഹചര്യം നോക്കി ഇക്കാര്യത്തില്‍ കളക്ടര്‍മാര്‍ക്ക് ഇത്തരവ് ഇറക്കാം. ആരാധ ആലയങ്ങളുടെ ഇളവുകളിലും കളക്ടര്‍ക്ക് വ്യക്തത വരുത്താം എന്നും മന്ത്രി പറഞ്ഞു. അതേസമയം പാര്‍ക്കിലും ബീച്ചിലും ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് ഡി ജി പി വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നാളെ രാവിലെ മുതല്‍ സംസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഒരു സമയം അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ പാടില്ലെന്നതാണ് ഇതിലെ പ്രധാന നിര്‍ദ്ദേശം. അഞ്ചുപേരില്‍ കൂടുതല്‍ പൊതുഇടങ്ങളില്‍ കൂട്ടംകൂടിയാല്‍ ക്രിമിനല്‍ നടപടിച്ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും
2. എന്നാല്‍ മരണം, വിവാഹച്ചടങ്ങുകള്‍ എന്നിവയ്ക്ക് നിലവിലെ ഇളവുകള്‍ തുടരും.തീവ്രബാധിത മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങളായിരിക്കും ഏര്‍പ്പെടുത്തുക. ജില്ലയിലെ സ്ഥിതി വിലയിരുത്തി ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് ആവശ്യമായ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാം. ആവശ്യമെങ്കില്‍ 144 ഉള്‍പ്പടെ പ്രഖ്യാപിക്കാമെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ കോണ്‍ഗ്രസിന് ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരന്‍ എം പി പറഞ്ഞിരുന്നു. കണ്ടെയിന്‍മെന്റ് സോണ്‍ അല്ലാത്തിടത്ത് 144 പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. സമരങ്ങള്‍ ഇല്ലായ്മ ചെയ്യാനുളള സര്‍ക്കാരിന്റെ ഗൂഢശ്രമമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
3. സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ ആക്സിസ് ബാങ്ക് അക്കൗണ്ട് എന്‍ഫോഴ്സ്‌മെന്റ് വിഭാഗം പരിശോധിക്കുന്നു. അക്കൗണ്ട് വിശദാംശങ്ങള്‍ തേടി ബാങ്കിന് കത്ത് നല്‍കി. സ്വപ്നയ്ക്ക് ഇവിടെ ലോക്കറുമുണ്ട്. ഇന്നലെയാണ് ബാങ്ക് മാനേജര്‍ക്ക് എന്‍ഫോഴ്സ്‌മെന്റ് കത്തയച്ചത്. ഇതേ ശാഖയില്‍ കോണ്‍സുലേറ്റിന് ആറ് അക്കൗണ്ടുകള്‍ ഉണ്ട്. അതിനിടെ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് നല്‍കാന്‍ ഫോണ്‍ വാങ്ങിയതിന്റെ ബില്‍ പുറത്ത് വന്നു. യൂണിടാക്കിന്റെ പേരില്‍ കൊച്ചിയിലെ കടയില്‍ നിന്ന് വാങ്ങിയത് ആറ് ഐ ഫോണുകളാണ്. ഇതില്‍ അഞ്ച് ഐ ഫോണുകളാണ് സ്വപ്ന സുരേഷിന് കൈമാറിയത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ബില്ലിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
4. അഞ്ച് ഐ ഫോണുകളാണ് സ്വപ്ന സുരേഷിന് കൈമാറിയത്. ഈ അഞ്ച് ഫോണുകളില്‍ ഒന്ന് തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റിന്റെ പരിപാടിയില്‍ വച്ച് പ്രതിപക്ഷ നേതാവ് മേശ് ചെന്നിത്തലയ്ക്ക് കൈമാറി എന്നാണ് സന്തോഷ് ഈപ്പന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ലൈഫ് മിഷന്‍ ഫ്ളാറ്റുകളുടെ കരാര്‍ ലഭിച്ചതിന് 4.48 കോടി രൂപയും അഞ്ച് ഐ ഫോണും കമ്മിഷനായി നല്‍കിയെന്ന് യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന്റെ അവകാശവാദം. സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് ഈ വെളിപ്പെടുത്തല്‍. കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്റെ കയ്യിലുള്ളതെന്നും ആരോപണത്തെ നിയമപരമായി നേരിടും എന്നുമാണ് പ്രതിപക്ഷ നേതാവ് മേശ് ചെന്നിത്തലയുടെ പ്രതികരണം
5. തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍. നോഡല്‍ ഓഫീസറായ ഡോ. അരുണ, ഹെഡ് നഴ്സുമാരായ ലീന കുഞ്ചന്‍, കെ.വി. രജനി എന്നിവരെയാണ് ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. വീഴ്ചയിലേറ്റ പരിക്കുകളെ തുടര്‍ന്നാണ് ഓഗസ്റ്റ് 21ന് അനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയവെ കോവിഡ് സ്ഥിരീകരിക്കുക ആയിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. വീട്ടിലെത്തിച്ച അനില്‍കുമാറിന്റെ ശരീരത്തില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദേഹമാസകലം പുഴുവരിക്കുന്നത് കണ്ടത്. സംഭവത്തില്‍ അനില്‍കുമാറിന്റെ കുടുംബം ആരോഗ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു.
6. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്ന ആവശ്യം തള്ളിയ ഉത്തരവ് പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയെ സമീപിച്ചു. പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണം എന്നും ആവശ്യപ്പെട്ടുള്ള അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. പുനഃപരിശോധന ഹര്‍ജിയില്‍ തീര്‍പ്പ് ഉണ്ടാകുന്നത് വരെ ബലാത്സംഗ കേസിന്റെ വിചാരണ സ്റ്റേ ചെയ്യണം എന്നും ബിഷപ്പ് ഫ്രാങ്കോ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 5ന് ചീഫ് ജസ്റ്റിസ് എസ്.ബോബ്‌ഡെ ജസ്റ്റിസ്മാരായ എ.എസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യം എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന് എതിരെയാണ് പുനഃപരിശോധന ഹര്‍ജി.
7. ഉത്തര്‍പ്രദേശ് കൂട്ടമാനഭംഗ കേസില്‍ പ്രതിഷേധം ശക്തം. ഹത്രാസില്‍ കൂട്ട മാന ഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നു എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. നിരോധനാജ്ഞ പ്രഖ്യാപിച്ചും കുടുംബത്തെ ഒറ്റപ്പെടുത്തിയും കേസ് ഇല്ലാതാക്കാനാണ് ശ്രമമെന്ന് പ്രിയങ്ക ഗാന്ധി. വൈകീട്ട് ഇന്ത്യ ഗേറ്റില്‍ വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന കൂട്ടായ്മ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. പരിപാടി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യ ഗേറ്റില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രിയങ്ക ഗാന്ധി ഇന്ന് ധര്‍ണ നടത്തിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
8. ഹത്രാസ് കേസില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന് പൊലീസ് പറയുന്നു, ജില്ലാ മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു, നിയമസഹായം നല്‍കാന്‍ തയ്യാറായ നിര്‍ഭയ കേസിലെ അഭിഭാഷക സീമ കുശ്വാഹയെ ഹത്രാസിലെത്താന്‍ അനുവദിക്കുന്നില്ല തുടങ്ങി കേസ് ഇല്ലാതാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. അതിനാല്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറിയിച്ചു. ഹത്രാസിലേക്ക് യാത്ര നടത്തിയ രാഹുല് ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ ഇന്നലെ യു.പി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു
9. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് സ്ഥിരീകരീച്ചു. ഭാര്യ മെലാനിയയ്ക്കും രോഗ ബാധ. നേരത്തെ ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവും വിശ്വസ്തയുമായ ഹോപ് ഹിക്സിന് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ട്രംപും ഭാര്യ മെലാനിയയും ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥരികരിച്ചത്. ട്രംപും മെലാനിയയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.