murder-and-assault

ജയ്പ്പൂർ: പെൺകുട്ടിയുടെ നഗ്നമായ മൃതദേഹം ആശുപത്രിയിൽ നിന്നും കണ്ടെടുത്തു. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. പെൺകുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം കുറ്റവാളി കടന്നുകളഞ്ഞതായാണ് അനുമാനം. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതാണെന്നും അവളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിക്കുന്നുണ്ട്.

ഇത് സംബന്ധമായി മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന ആവശ്യം അധികൃതർ ചെവിക്കൊണ്ടിട്ടില്ല. സംഭവം മൂടിവയ്ക്കാൻ ജനപ്രതിനിധികളുടെയും പൊലീസിന്റെയും ഭാഗത്തുനിന്നും നീക്കം നടക്കുന്നതായും ആക്ഷേപം ഉയരുകയാണ്.ഇന്ത്യൻ ശിക്ഷ നിയമം 366(തട്ടിക്കൊണ്ടുപോകൽ), 372(പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികവൃത്തിയിലേക്ക്ക് തള്ളിവിടുക), 302(കൊലപാതകം) എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.

എന്നിരുന്നാലും സംഭവത്തിൽ പീഡനകുറ്റം ചാർജ് ചെയ്യാത്തതും സംശയത്തിനിടയാക്കുന്നുണ്ട്. ഇതിനിടെയാണ് ഇവിടുത്തെ ഖത്തോൾ നിയമസഭാ മണ്ഡലത്തിലെ എം.എൽ.എ ഹരേന്ദ്ര നിനാമയുടെ വിവാദത്തിനു വഴിവച്ചിരിക്കുന്നത്. പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കാൻ സഹായിക്കേണ്ടതിന് പകരം, പ്രേമനൈരാശ്യമാണ് കുട്ടിയുടെ മരണത്തിനു പിന്നിൽ എന്നായിരുന്നു ഇയാൾ പ്രസ്താവന നടത്തിയത്.