pk-kunjalikkutty

മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവ് മുഹമ്മദ് റിയാസ്. ബി.ജെ.പി തടിച്ചുകൊഴുത്തതിൽ മുസ്ലിം ലീഗ് നേതാവിന് ദുഃഖമില്ലെന്നും കോൺഗ്രസ് മെലിഞ്ഞതിൽ അദ്ദേഹത്തിന് അഭിപ്രായമില്ലെന്നുമാണ് റിയാസ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. ഇക്കാര്യങ്ങളിൽ ആശങ്ക പ്രകടിപ്പിക്കാത്ത കുഞ്ഞാലിക്കുട്ടി സി.പി.എം 'മെലിഞ്ഞതി'ലെ ആഹ്ലാദത്തിലാണെന്നുകൂടി റിയാസ് വിമർശിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:

'ബിജെപി തടിച്ചുകൊഴുത്തതിൽ അദ്ദേഹത്തിന് ദുഃഖമില്ല.
കോൺഗ്രസ് മെലിഞ്ഞതിൽ അദ്ദേഹത്തിന് അഭിപ്രായമില്ല.
സിപിഐഎം മെലിഞ്ഞതിലെ ആഹ്ലാദത്തിലാണ്
അദ്ദേഹം...
മെലിഞ്ഞു എന്ന് നിങ്ങൾ പറയുന്ന പ്രസ്ഥാനത്തിന്റെ നേതാക്കളെയാണ് ദില്ലി വംശീയഹത്യയിൽ കള്ളക്കേസിൽ കുടുക്കുന്നത്.
മെലിഞ്ഞു എന്ന് നിങ്ങൾ പറയുന്ന പ്രസ്ഥാനത്തിന്റെ നേതാവായ മുഖ്യമന്ത്രിയുടെ തലവെട്ടുന്നതിനാണ്
ഇനാം പ്രഖ്യാപിക്കപ്പെടുന്നത്.
മെലിഞ്ഞു എന്ന് നിങ്ങൾ പറയുന്ന പ്രസ്ഥാനത്തിന്റെ കേന്ദ്രകമ്മിറ്റി ഓഫീസാണ് നിരന്തരം ആക്രമിക്കപ്പെടുന്നത്.
മെലിഞ്ഞ ഞങ്ങളെ തടിച്ചുകൊഴുത്ത
നിങ്ങളുടെ മുഖ്യശത്രു അല്ലാത്തവർ ഭയക്കുന്നു..
അതിനു കാരണം ഞങ്ങളുടെ നിലപാടാണ് .
നിലപാട് ഇല്ലാത്തവർക്ക് ശരീരമുണ്ടായിട്ടെന്ത് കാര്യം?'