ipl-

ദുബായ് : ഐ.പി.എല്ലിൽ രണ്ടാംവിജയം തേടി ചെന്നൈ സൂപ്പർ കിംഗ്സ് സൺറൈസേഴ്സ് ഹൈദരാബാദിന് നേരിടുന്നു. ടോസ് നേടിയ ഹൈദരാബാദ് നായകൻ വാർണർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു..മൂന്ന് മത്സരങ്ങളിൽ ഒരു ജയം മാത്രമുള്ള ഇരു ടീമുകളും പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരാണ്.

നാലാം മത്സരത്തിൽ മൂന്ന് മാറ്റങ്ങളാണ് ചെന്നൈ വരുത്തിയിരിക്കുന്നത്. ഓപ്പണറായി പരാജയപ്പെട്ട മുരളി വിജയ്ക്ക് പകരം അമ്പാട്ടി റായ്‌ഡു ടീമിലേക്ക് മടങ്ങിയെത്തി. ഹെയ്സൽവുഡിന് പകരം സൂപ്പർ താരം ഡ്വെയ്ൻ ബ്രാവോ പ്ലെയിങ് ഇലവനിൽ ഇടംപിടിച്ചു. റുതുരാജിനെ പുറത്താക്കിയ ചെന്നൈ ഷാർദുൽ താക്കൂറിന് അവസരം നൽകി.