accifent-

മൂവാറ്റുപുഴ: വൺവേ ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. കടാതി ഞാറക്കാട്ടിൽ രാജു (70) ഭാര്യ സൂസൻ (ലീല -65) എന്നിവരാണ് മരിച്ചത്. മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പർ ലോറി വൺവേയിലേക്ക് തിരിഞ്ഞു കയറിയപ്പോൾ, കോതമംഗലം ഭാഗത്തേക്ക് വന്ന് വൺ വേയിലേക്ക് കയറിയ ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം .ഇന്ന് വൈകിട്ട് മുന്നോടെയായിരുന്നുഅപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ ദമ്പതികളെ മൂവാറ്റുപുഴ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും രക്ഷിക്കാനായില്ല.