
ലക്‌നൗ: ഹത്രാസിൽ കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടി മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. ഹത്രാസ് എസ് പിയെയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു. എസ്..ഐ ടി സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടി എടുത്തത്.. എസ്.പിയെക്കൂടാതെ ഡി.എസ്.പി, ഇൻസ്പെക്ടർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.
പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.അതേസമയം മാനഭംഗം നടന്നിട്ടില്ലെന്ന പൊലീസ് നിലപാട് തള്ളിയ കുടുംബം സംഭവത്സിതിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു.