case-diary-

റാഞ്ചി: പിതാവ് വർഷങ്ങളായി ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന പെൺമക്കളുടെ പരാതിയിൽ കേസെടുത്ത് പൊലീസ്.. ഏഴുവർഷമായി ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന രണ്ടുപെൺകുട്ടികളുടെ പരാതിയിലാണ് പിതാവിനെതിരെ കേസെടുത്തത്.. 21 നും 13 നും ഇടയിൽ പ്രായമുള്ളവരാണ് പെൺമക്കൾ,​ . ചത്തീസ്ഗഡിലാണ് സംഭവം.

രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും പിതാവും അടങ്ങുന്നതാണ് കുടുംബം. ഇവരുടെ അമ്മ ഏഴ് വർഷം മുമ്പ് ഇവരെ ഉപേക്ഷിച്ച് പോയി. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പെൺകുട്ടികളുടെ സഹോദരൻ വനിതാ ഹെൽപ്പ് ലൈനിൽ വിളിക്കുന്നത്. തുടർന്ന് പെൺകുട്ടികളുമായി വനിതാ ഹെൽപ്പ് ലൈൻ പ്രവർത്തകർ സംസാരിച്ചു.

തുടർന്ന് പോലീസ് എല്ലാ കുട്ടികൾക്കും കൗൺസിലിംഗ് നൽകി. അപ്പോഴാണ് ക്രൂരമായ പീഡന വിവരം പുറത്തറിയുന്നത്. പിതാവ് തങ്ങളുടെ കുളിമുറിയിൽ പലപ്പോഴും അതിക്രമിച്ച് കയറുമായിരുന്നു എന്ന് പെൺകുട്ടികൾ പോലീസിൽ മൊഴി നൽകി. അച്ഛൻ ഇരുവരെയും പീഡിപ്പിക്കുന്ന വിവരം പെൺകുട്ടികൾക്ക് പരസ്പരം അറിയാമായിരുന്നു. എന്നാൽ അച്ഛനെ പേടിച്ച് കുട്ടികൾ വിവരം പുറത്തുപറഞ്ഞിരുന്നില്ല.
ഐപിസി, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്‌സോ) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.