തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിനടുത്തു ഒരു വീട്ടിലെ കിണറിൽ മൂർഖൻ പാമ്പ്.വീട്ടുകാർ കുരുക്കുപയോഗിച്ചു പാമ്പിനെ പിടികൂടാൻ ഒരു ശ്രമം നടത്തി നോക്കി.പക്ഷേ കുരുക്കിൽ പെടാതെ മൂർഖൻ ഒഴിഞ്ഞു മാറി.അങ്ങനെ വാവ സുരേഷിനെ വിളിച്ചു.

സ്ഥലത്തെത്തിയ വാവ കുരുക്കുപയോഗിച്ചു തന്നെ പാമ്പിനെ പിടികൂടാൻ തീരുമാനിച്ചു.പക്ഷേ മൂർഖൻ കുരുക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. വീട്ടുകാർക്കും നാട്ടുകാർക്കും, ആകാംക്ഷ.മൂർഖൻ പാമ്പ് കൂറേ നേരം ഒഴിഞ്ഞു മാറിയെങ്കിലും അവസാനം വാവയുടെ കുരുക്കിൽ വീണു.
തുടർന്ന് കഠിനംകുളത്തിനടുത്തുള്ള ഒരു വീട്ടിലാണ് വാവ പാമ്പിനെ പിടികൂടാൻ എത്തിയത്.കരിങ്കൽ മതിലിലെ മാളത്തിലാണ് പാമ്പ് ഇരിക്കുന്നത്.രക്ഷപ്പെടാൻ സാദ്ധ്യത കൂടുതൽ.പാമ്പിനെ പിടികൂടാൻ വാവ മാളത്തിനകത്തേക്ക് കൈയിട്ടു ...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...