
ദിലീഷ് പോത്തൻ- ശ്യാം പുഷ്‌കരൻ കൂട്ടുകെട്ടിൽ പുതിയ ചിത്രമിറങ്ങുന്നു. ഫഹദ് ഫാസിൽ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു.'ജോജി' എന്നാണ് സിനിമയുടെ പേര്. ഫഹദ് തന്നെയാണ് നായകൻ.
ശ്യാം പുഷ്‌ക്കരനാണ് ചിത്രത്തിന്റെ തിരക്കഥ. 2021 ൽ ചിത്രം റിലീസ് ചെയ്യും. ദിലേഷ് പോത്തനും ശ്യാം പുഷ്‌കരനുമൊപ്പം വീണ്ടും പ്രവർത്തിക്കുന്നതിൽ അവേശമുണ്ടെന്ന് ഫഹദ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.ഭാവന സ്റ്റുഡിയോസും,, ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌ക്കരന്റെയും നിര്‍മ്മാണ സംരഭമായ ‘വര്‍ക്കിങ്ങ് ക്ലാസ്സ് ഹീറോ’യും ഫഹദിന്റെ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സുമായി സംയുക്തമായാണ് സിനിമ നിര്‍മ്മിക്കുന്നത്. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
വില്യം ഷേക്സ്പിയറിന്റെ വിഖ്യാത നാടകമായ മാക്ബെത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണു തിരക്കഥ ഒരുക്കിയിരിക്കുന്നത് . ദിലീഷ് പോത്തനും ഫഹദും ഒന്നിച്ചുള്ള മൂന്നാമത്തെ സിനിമയാണിത്. മഹേഷിന്‍റെ പ്രതികാരവും, തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് നേരത്തെ ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ. സി യു സൂൺ ആണ് ഫഹദ് ഫാസിലിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ.