
സവായ് മധോപൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മഹിളാമോർച്ചനേതാവ് ഉൾപ്പെടെ അഞ്ച്‌പേർ അറസ്റ്റിൽ.രാജസ്ഥാനിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ മഹിളാമോർച്ച മുൻ ജില്ലാ അദ്ധ്യക്ഷ സ്മിതാ വർമ്മയും, രണ്ട് സർക്കാർ ജീവനക്കാരുമുൾപ്പെടെയുള്ള അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്.
സ്മിതാ വർമ്മ നിർബന്ധിച്ചും, ഭീഷണിപ്പെടുത്തിയും പലയിടങ്ങളിലും കൊണ്ടുപോയെന്നും, അവിടെയുള്ള ചിലർ തന്നെ പീഡിപ്പിച്ചെന്നുമാണ് പെൺകുട്ടിയുടെ ആരോപണം. 2019 ഓക്ടോബർ മുതൽ 2020 മെയ് വരെയുള്ള സമയത്തായിരുന്നു പീഡനം. കഴിഞ്ഞ മാസം 22 നാണ് പരാതി നൽകിയത്.
പ്രതികൾ സ്‌കൂളിൽ നിന്ന് വരുന്ന പെൺകുട്ടിയെകൂട്ടിക്കൊണ്ടുപോയി വിവിധയിടങ്ങളിൽ എത്തിച്ച് എട്ട് തവണ പീഡിപ്പിച്ചുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു.ആദ്യം സ്മിതയുടെ വീട്ടിലെ ഇലക്ട്രീഷ്യന് നൽകാനുള്ള പണത്തിന് പകരമായാണ് ഈ പെൺകുട്ടിയെ നൽകിയതെന്നാണ് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്. പീഡനദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്തതായും പരാതിയിൽ പറയുന്നു.