
ദിശ പതാനിയുടെ സിനിമയ്ക്ക് മാത്രമല്ല, നടിയുടെ വസ്ത്രങ്ങൾക്കും ആരാധകരേറെയാണ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിൽ നിന്ന് താരത്തിന്റെ വസ്ത്രങ്ങളുടെ വില വരെ ഫാഷൻ ലോകം തിരഞ്ഞുപോകാറുണ്ട്.
അത്തരത്തിൽ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സൂര്യകാന്തി പൂക്കളോടുകൂടിയ ഒരു മഞ്ഞ വസ്ത്രത്തിന് പിന്നാലെയാണ് ഫാഷൻ ലോകം ഇപ്പോൾ. പഫ് സ്ലീവോടുകൂടിയ മഞ്ഞ വസ്ത്രത്തിലാണ് ആരാധകരുടെ കണ്ണുടക്കിയത്.
ദിയയുടെ വസ്ത്രം കണ്ട് ഇഷ്ടമായ ചിലർ ഉടൻതന്നെ അതിന്റെ വില അന്വേഷിക്കുകയും ചെയ്തു. വിലകേട്ട് ഞെട്ടിയിരിക്കുകയാണ് ഫാഷൻ ലോകം. 5,862 രൂപയാണ് അതിന്റെ വില. വസ്ത്രത്തിനൊപ്പമണിഞ്ഞ മാലയും കമ്മലും നടിയെ കൂടുതൽ സുന്ദരിയാക്കുന്നു. ഹൃദയ ആകൃതിയിലുള്ള കമ്മലുകളും, സിംപിൾ മാലയുമാണ് നടി അണിഞ്ഞിരിക്കുന്നത്.
ഇതിന് മുമ്പും വീട്ടിലെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.2020 ൽ പുറത്തിറങ്ങിയ മലംഗ് എന്ന ചിത്രത്തിലാണ് ദിശ പതാനി അവസാനമായി പ്രത്യക്ഷപ്പെട്ടത്.