
ഐ ഫോൺ ആരോപണം പ്രതിപക്ഷ നേതാവ് കോടിയേരിക്ക് എതിരെ തിരിച്ചതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി വി.ഡി സതീശൻ രംഗത്ത്. പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ ഉന്നയിച്ച ആരോപണത്തെ ബൂമറാഗിനോട് താരതമ്യപ്പെടുത്തിയാണ് സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്. ബൂമറാംഗ് എന്നാൽ എന്താണ് സർ എന്ന് ചോദിച്ചായിരുന്നു സതീശന്റെ പോസ്റ്റ് ആരംഭിക്കുന്നത്. നമ്മൾ ഒരാൾക്കെതിരെ ഉപയോഗിക്കുന്ന ആയുധം തിരിച്ച് നമ്മുടെ നേരെ വരുന്നതിനെയും അങ്ങനെ പറയാമെന്ന് പറയുന്ന സതീശൻ അതിന് ഉദാഹരണമായി ചെന്നിത്തലയുടെ ഐ ഫോൺ ആരോപണമാണ് കുറിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ബൂമറാംഗ് എന്നാൽ എന്താണ് സർ ? നമ്മൾ ഒരാൾക്കെതിരെ ഉപയോഗിക്കുന്ന ആയുധം തിരിച്ച് നമ്മുടെ നേരെ വരുന്നതിനെയും അങ്ങിനെ...
Posted by V D Satheesan on Saturday, October 3, 2020
യു.എ.ഇ ദിനാഘോഷത്തിനിടെ ഐ ഫോൺ കിട്ടിയവരുടെ ഫോട്ടോ രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു. 2019 ഡിസംബർ രണ്ടിന് നടന്ന യു.എ.ഇ ദിനാഘോഷത്തിന്റെ ചിത്രങ്ങൾ സഹിതമായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാർത്താ സമ്മേളനം. ആഭ്യന്തരമന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന എ.പി രാജീവൻ അടക്കം മൂന്ന് പേർക്കാണ് ആ ചടങ്ങിൽ വച്ച് ഫോൺ സമ്മാനമായി കിട്ടിയതെന്നാണ് ചെന്നിത്തല പറയുന്നത്.