
1. രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ പിഴ പ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ആറ് മാസത്തെ മൊറട്ടോറിയം കാലാവധി കാലത്തെ പിഴ പ്പലിശയാണ് ഒഴിവാക്കുക. ചെറുകിട, എം.എസ്.എം.ഇ ലോണുകള്‍ക്കും, വിദ്യാഭ്യാസ, ഭവന, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍, വാഹന, പ്രൊഫഷണല്‍ ലോണുകള്‍ക്കും, ക്രെഡിറ്റ് കാര്‍ഡ് തുകകള്‍ക്കും, പിഴപ്പലിശയിലെ ഈ ഇളവ് ബാധകമാണ്. ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍, സര്‍ക്കാര്‍ ഈ പിഴപ്പലിശയുടെ ഭാരം വഹിക്കുക എന്നത് മാത്രമാണ് പോംവഴി എന്ന് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
2. പാര്‍ലമെന്റിന്റെ അനുമതി ഇക്കാര്യത്തില്‍ തേടുമെന്നും സത്യവാങ്മൂലം പറയുന്നു. നേരത്തേ പിഴപ്പലിശ ഒഴിവാക്കാന്‍ ആകില്ല എന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. ഇത് ബാങ്കുകളെ വലിയ രീതിയില്‍ ബാധിക്കുമെന്നും കേന്ദ്രം നിലപാടെടുത്തു. എന്നാല്‍, ഉപഭോക്താക്കളുടെ മേലുള്ള ഭാരം കുറയ്ക്കുന്ന നിര്‍ദേശങ്ങള്‍ പഠിച്ച് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധ സമിതി പിഴപ്പലിശ ഒഴിവാക്കണമെന്ന നിര്‍ദേശമാണ് നല്‍കിയത്. ഇത് പരിഗണിച്ചാണ് പിഴപ്പലിശ ഒഴിവാക്കാന്‍ തീരുമാനിച്ചത്.
3. ലൈഫ് മിഷന്‍ ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്ത് ഹൈക്കോടതിയില്‍ എത്തിയതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് മുഖ്യമന്ത്രിയിലേക്ക് ചോദ്യങ്ങള്‍ എത്തും എന്ന ഭയം ഉള്ളത് കൊണ്ട്. വിദേശ വിനിമയ ചട്ട ലംഘനം ഉണ്ടായാല്‍ സി.ബി.ഐ അന്വേഷണം നടത്താമെന്നു മുന്‍പ് സര്‍ക്കാര്‍ സമ്മതിച്ചിരുന്നെന്ന് രേഖകള്‍ സഹിതം വാദിച്ച പ്രതിപക്ഷ നേതാവ് ഇത് മറിച്ച് വച്ചാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചതെന്നും ആരോപിച്ചു
4. വിദേശ വിനിമയ ചട്ട ലംഘനം ഉണ്ടായാല്‍ സി.ബി.ഐ അന്വേഷണം നടത്താമെന്നു 2017 ജൂണ്‍ 13 ന് സര്‍ക്കാര്‍ ഗസ്റ്റ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. സി.ബി.ഐ അന്വേഷണം വിലക്കാന്‍ ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ആലോചിച്ചു. ലൈഫ് കരാര്‍ ആകാശത്തു നിന്നും പൊട്ടി വീണത് അല്ല. മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തിലെ ചര്‍ച്ചയുടെ ഫലം ആണ് കരാര്‍. ലൈഫ് പദ്ധതിയ്ക്ക് കരാര്‍ ഉണ്ടാക്കിയത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആയിരുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
5. ലഡാക്കിലേക്കുള്ള സൈനിക നീക്കത്തിന് ഉള്‍പ്പടെ കുതിച്ചു ചാട്ടമുണ്ടാക്കുന്ന റോത്താംഗിലെ അടല്‍ തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഹിമാലയന്‍ മലനിരകളെ തുരന്ന് നിര്‍മ്മിച്ച രാജ്യത്തിന്റെ അഭിമാന പദ്ധതിയാണിത്. 3,086 കോടിയാണ് പദ്ധതിയുടെ നിര്‍മാണ ചെലവ്. പ്രധാനമന്ത്രി നേരിട്ട് എത്തിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഒപ്പം ഉണ്ടായിരുന്നു. ഏഴു മാസത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഉദ്ഘാടന പരിപാടിയാണിത്. പത്തു വര്‍ഷം കൊണ്ട് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ ആണ് അടല്‍ തുരങ്കം നിര്‍മ്മിച്ചത്. മലയാളിയായ ചീഫ് എന്‍ജിനീയര്‍ കണ്ണൂര്‍ സ്വദേശി കെ.പി.പുരുഷോത്തമന്‍ ആണ് പദ്ധതിക്ക് നേത്വത്വം നല്‍കിയത്.
6. തുരങ്കത്തിന്റെ എഞ്ചീനീയറിംഗ് മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത് മലയാളിയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് എന്ന പ്രത്യേകതയുമുണ്ട്. തുരങ്കം, മണാലി-ലേ ദേശീയ പാതയിലെ ദൂരം 45 കിലോമീറ്ററില്‍ അധികം കുറയ്ക്കും എന്നതാണ് പദ്ധതിയുടെ പ്രധാന്യം. ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കേ പദ്ധതിക്ക് പ്രാധാന്യം ഏറെയാണ്. തുരങ്കം വന്നതോടെ മഞ്ഞുക്കാലത്തും ഈ പാതിയില്‍ യാത്ര നടത്താം. ഹിമാചലിലെ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ക്കും പദ്ധതി ഗുണം ചെയ്യും
7. ഹത്രാസില്‍ മാനഭംഗത്തിന് ഇരയായി മരണം അടഞ്ഞ പെണ്‍കുട്ടിയുടെ മരണത്തില്‍ കുടുംബാംഗങ്ങളെ അടക്കം നുണ പരിശോധനയ്ക്ക് വിധേയം ആക്കണെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ് വിവാദത്തില്‍. പ്രത്യേക അന്വേഷണ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമാണ് നുണ പരിശോധനയ്ക്ക് വിധേയര്‍ ആക്കാനുള്ള യു.പി സര്‍ക്കാരിന്റെ ഉത്തരവ്. പെണ്‍കുട്ടിയുടെ കുടുംബത്തെ പൊലീസ് മാദ്ധ്യമങ്ങളോടും അഭിഭാഷകരോടും സംസാരിക്കാന്‍ അനുവദിക്കാതെ തടങ്കലില്‍ ആക്കി ഇരിക്കുക ആണെന്ന ആരോപണത്തിന് ഇടെയാണ് നുണ പരിശോധനാ നീക്കവും വിവാദത്തില്‍ ആകുന്നത്.
8. അതേസമയം, പെണ്‍കുട്ടിയുടെ കുടുംബത്ത നുണ പരിശോധനയ്ക്ക് വിധേയം ആക്കുന്നതിന് എതിരെ കോണ്‍ഗ്രസ് രംഗത്ത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ ഹത്രാസിലേക്ക്. പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണും എന്ന് നേതാക്കള്‍. ഇനിയും കുടുംബത്തെ പീഡിപ്പിക്കരുത് എന്ന് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ കൊണ്ട് സമരം അവസാനിപ്പിക്കില്ല എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പൊലീസ് യോഗി ആദിത്യനാഥിന്റെ പ്രതിച്ഛായ ഇടിച്ചെന്ന് ഉമാഭാരതി അഭിപ്രായപ്പെട്ടു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണം എന്ന് മായാവതി
9. സംഭവത്തില്‍ മുഖം രക്ഷിക്കല്‍ നടപടികളുമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഇന്നലെ രംഗത്തെത്തി ഇരുന്നു. കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ച്ച ഉണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സൂപ്രണ്ട് ഉള്‍പ്പടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. കേസ് സി.ബി.ഐക്ക് വിടുന്ന കാര്യവും സര്‍ക്കാര്‍ പരിഗണയില്‍ ആണെന്നാണ് സൂചന. പെണ്‍കുട്ടിയുടെ ഗ്രാമം സന്ദര്‍ശിക്കുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ചു.